വീട്ടിലുണ്ടാക്കാം നെല്ലിക്ക ഹെയർഓയിൽ,ഷാംപു..
മുടി വളരാന്‍ വഴികള്‍ പലതുണ്ട്. ഇതിനായി പ്രകൃതിദത്തവഴികള്‍ പരീക്ഷിയ്ക്കുന്നതാണ് ഏറെ നല്ലത്. മുടിയുടെ ആരോഗ്യത്തിന് നെല്ലിക്ക നല്ലതാണെന്ന് ആയുര്‍വേദ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. മുടികൊഴിച്ചിൽ, അകാലനര എന്നിവയ്ക്ക് നെല്ലിക്ക ഇട്ട് കാച്ചിയ എണ്ണ വളരെ നല്ലതാണ്.
നെല്ലിക്ക ഹെയർഓയിൽ
നെല്ലിക്ക പൊടി (2 ടീസ്പൂൺ), ഉലുവ പൊടി (1ടീസ്പൂൺ), വെളിച്ചെണ്ണ (1 കപ്പ്) എന്നീ ചേരുവകൾ ചേർത്ത് ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ ചെറുതീയിൽ ഇളക്കി തിളപ്പിക്കുക. കക്കന് തവിട്ടുനിറമാകുമ്പോൾ തീയണയ്ക്കുക. കക്കൻ കരിഞ്ഞുപോകാതെ പ്രത്യേകം ശ്രദ്ധിക്കണം. എണ്ണ തണുപ്പിച്ച് അരിച്ചെടുത്ത് ചില്ലുകുപ്പിയിൽ സൂക്ഷിച്ചാൽ രണ്ടാഴ്ചയിൽ കുറയാതെ കേടാകാതിരിക്കും. തലയിൽ പുരട്ടുന്നതിനു മുൻപ് ചെറുതായി ചൂടാക്കണം.
നെല്ലിക്ക ഷാംപു
30 മില്ലിലിറ്റർ വെള്ളത്തിൽ 2 ടീസ്പൂൺ ചീവക്ക/ഷിക്കാക്കായ് പൊടി, 2 ടീസ്പൂൺ നെല്ലിക്കാപൊടി എന്നിവ ചേർത്ത് ഇളക്കി തിളപ്പിക്കുക. നന്നായി തിളച്ചുകഴിഞ്ഞാൽ തീ കുറച്ച് 15 മിനിറ്റ് ഇളക്കുക. ഷാംപു തണുത്ത ശേഷം കുപ്പിയിലടച്ച് സൂക്ഷിക്കാം.