കല്ലാല എസ്റ്റേറ്റ്, അയ്യമ്പുഴ ട്രിപ്പ്

കാടിന്‍റെ നടുക്കുള്ള അതിമനോഹര പ്രദേശമാണ് കല്ലാല എസ്റ്റേറ്റ്. അധികം സഞ്ചാരികള്‍ എത്താത്ത ഇവിടം പ്രകൃതിയുടെ വരദാനമാണെന്ന് നിസ്സംശയം പറയാം.മഴക്കാലം കഴിഞ്ഞുള്ള സമയം ആണ് ഇങ്ങോട്ട് പോകാൻ മികച്ചത്.നല്ല കാലാവസ്ഥയും പച്ചപ്പ് നിറഞ്ഞ എസ്റ്റേറ്റും കാടും വെള്ളത്താൽ സമൃദ്ധം ആയ ചെറിയ കാട്ടു ചോലകളും ഒക്കെയായി മനോഹരമായ അവസ്ഥയിൽ ആയിരിക്കും ഈ സമയത്ത് ഇവിടം.


ഒരടിപൊളി എസ്റ്റേറ്റ് റോഡിലൂടെ ഉള്ള ഒരു ഡ്രൈവും ഭാഗ്യം ഉണ്ടെങ്കിൽ വന്യമൃഗങ്ങളുടെ കാഴ്ചകളും നമുക്ക് ആസ്വദിക്കാവുന്നതാണ്.


മലയാറ്റൂർ, മഞ്ഞപ്ര, അയ്യമ്പുഴ വഴിയും അതിരപ്പിള്ളിക്ക് അടുത്തുള്ള വെറ്റിലപ്പാറ പാലം കടന്നും ഇങ്ങോട്ട് എത്താൻ കഴിയും…എറണാകുളം ഭാഗത്ത് നിന്നുള്ളവർ അതിരപ്പിള്ളി പോകുമ്പോൾ ഈ വഴി തിരഞ്ഞെടുത്താൽ ഒരു വേറിട്ട യാത്ര അനുഭവം ലഭിക്കും.കാട്ടിൽ ഉള്ള ഒട്ടുമിക്ക വന്യമൃഗങ്ങളും വിലസുന്ന സ്ഥലമാണ് കാടിനോട് ചേർന്ന് കിടക്കുന്ന കല്ലാല എസ്റ്റേറ്റ് കാട്ടാന ആക്രമണത്തിന്‍റെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *