ആടു വളർത്തൽ സംരംഭം ആദായകരമാകാൻ

ആട് പാവപ്പെട്ടവന്‍റെ പശു എന്നാണ് അറിയപ്പെടുന്നത്.ആട്ടിറച്ചിയുടെ ഉയര്‍ന്ന വില, പാലിന്‍റെ ഉയര്‍ന്ന പോഷകഗുണം, ചെറിയ മുതല്‍മുടക്ക്, ഉയര്‍ന്ന ഉത്പാദനക്ഷമത തുടങ്ങിയ ഒരുപാട് അനുകൂല ഘടകങ്ങള്‍ ആട് വളര്‍ത്തലിനുണ്ട്. ഇന്ത്യയില്‍ തന്നെ പേരുകേട്ട മലബാറി ഇനം നമ്മുടെ സ്വന്തമാണ്.

ആടുകള്‍ക്ക് ഒരു കൂട്

ആടുകളുടെ സുരക്ഷിതത്വവും നല്ല വായുസഞ്ചാരവും മാത്രമാണ് അവശ്യഘടകങ്ങള്‍. ചൂടും സ്ഥലക്കുറവും അതിജീവിക്കാന്‍ ആടുകള്‍ക്ക് നിഷ്പ്രയാസം കഴിയും. രാത്രികാലങ്ങളില്‍ മാത്രം ആടുകളെ കൂട്ടിലാക്കുന്ന രീതിയാണെങ്കില്‍ ഒരാടിന് 10 ചതുരശ്ര അടിയും മുഴുവന്‍ സമയവും കൂട്ടില്‍ നിര്‍ത്തുന്നവയ്ക്ക് ഒന്നിന് 15 ചതുരശ്ര അടിയുമാണ് സ്ഥലം വേണ്ടത്. നിലത്തുനിന്നും നാലടി പൊക്കത്തില്‍ പൊങ്ങി നില്‍ക്കുന്ന രീതിയിലാണ് തറ പണിയേണ്ടത്.തറ നിര്‍മിക്കാന്‍ വേണ്ട മുള, പനമ്പട്ട, മരം എന്നിവയ്ക്ക് പകരമായി ഫെറോസിമന്‍റ് സ്ലാബുകളും കട്ടികൂടിയ പിവിസി സ്ലാബുകളും ഉപയോഗിക്കാം. ഇവ ആദായകരവും കൂടുതല്‍ കാലം ഈടുനില്‍ക്കുന്നവയുമാണ്. വശങ്ങളില്‍ കമ്പിവലയും മേല്‍ക്കൂരയില്‍ ടിന്‍ ഷീറ്റും ഉപയോഗിക്കാം. ഓലമേഞ്ഞ് പ്ലാസ്റ്റിക്‌ ഷീറ്റ് കൊണ്ട് പൊതിഞ്ഞും ഉപയോഗിക്കാം. വെള്ളം കുടിക്കാന്‍ വശങ്ങളില്‍ ഉറപ്പിച്ച പിവിസി ഡ്രെയിനേജ് പൈപ്പുകളും തീറ്റപ്പാത്രങ്ങളായി ടയറുകളില്‍ ഇറക്കിവെച്ച പ്ലാസ്റ്റിക്‌ ബേസിനുകളും മതി. തീറ്റപ്പുല്ല് അരിഞ്ഞിട്ട് കൊടുക്കാനായി രണ്ടിഞ്ച് കമ്പിവല വളച്ചുകെട്ടി കൂടപോലെയാക്കി കൂടിനുള്ളില്‍ സജ്ജീകരിക്കണം.കൂടിന്‍റെ ഉള്ളിലെ അറകളുടെ വാതിലുകളുംഇടനാഴിയും ഒരേ വീതിയിലായാല്‍ വാതിലുകള്‍ പുറത്തേക്ക് തുറന്നുവച്ചു ഇടനാഴി ആവശ്യാനുസരണം ബ്ലോക്ക് ചെയ്യാന്‍ കഴിയും.

അറിയാം ഈ കാര്യങ്ങള്‍

ഒരു പ്രജനന യൂണിറ്റായി  തുടങ്ങുക

ഒരു യൂണിറ്റിൽ 19 പെണ്ണാടുകൾ .1മുട്ടനാട് .. ആകെ 20 ആടുകൾ..

6 മുതൽ 8 മാസം പ്രായമുള്ള വർഗ്ഗ ഗുണമേന്മ യുള്ള19  മലബാറി   പെണ്ണാടുകളെയും രക്തബന്ധം ഇല്ലാത്തതും ഗുണമേന്മയുള്ളതു മായ ഒരു മുട്ടൻ ആടിനെയും വാങ്ങി ഇൻഷുറൻസ് ചെയ്യുക

ഇവയ്ക്കു വിരമരുന്നു  നൽകി ആടു വസന്ത. കുരളടപ്പൻ എന്നീ പ്രതിരോധ കുത്തി വയ്പുകൾ നൽകി 21 ദിവസം quarentine നൽകി ഫാമിൽ പ്രവേശിപ്പിക്കുക

240 ചതുരശ്ര അടി വിസ്താരം ഉള്ള ഒരു കൂടു നിർമിക്കാൻ  400 രൂപ നിരക്കിൽ 1 ലക്ഷം രൂപ വേണ്ടി വരും..പെണ്ണാടിനു 10 ചതുരശ്ര അടി…മുട്ടനാട് നു 20  ചതുരശ്ര അടി കുട്ടികൾക്ക് 1 ചതുരശ്ര അടി സ്ഥല വിസ്തീർണം വേണ്ടിവരും

മൂന്നു ലക്ഷം രൂപയും 50 സെന്റ്‌ സ്ഥലവും വേണ്ടി വരുന്ന ഒരു സംരംഭം ആണ് ഇത്

20 ആടിൽ കുറവായത് കൊണ്ടു പഞ്ചായത്തു ലൈസൻസ് വേണ്ട.. ഒപ്പം വൈദ്യതി കണക്ഷനും വേണ്ട ..ഒരു ദിവസം 40 ലിറ്റർ വെള്ളവും മതിയാകും ….പ്രത്യേകിച്ചു  ജോലിക്കാരെ വേണ്ടതില്ല

19 പെണ്ണാടുകളെ ബ്രീഡ് ചെയ്യാനായി ഈ മുട്ടാനടിനെ ഉപയോഗിക്കണം..അവയ്ക്കുണ്ടാകുന്ന മുഴുവൻ കുട്ടികളെയും 3 മാസം എത്തുമ്പോൾ വിൽക്കണം..ഈ സംരംഭത്തിൽ ഒരു വർഷം 38 ആട്ടിൻ കുട്ടികളെ വിൽക്കാൻ കഴിയും.

10 കിലോ തൂക്കം വരുന്ന  3 മാസം പ്രായത്തിൽ 350 രൂപ നിരക്കിൽ 10 കുട്ടികളുടെ വില്പനയിലൂടെ 1.33 ലക്ഷം രൂപ വരുമാനമായി ലഭിക്കും..3 വർഷം കൊണ്ടു പ്രോജക്ട് ബ്രേക്ക് ഇവൻ ആവുകയും ചെയ്യും

നല്ലയിനം ആട്ടിൻ കുട്ടികളെ അന്ത പ്രജനനം ഒഴിവാക്കി പ്രാദേശികമായി ഉല്പാദിപ്പിക്കുന്ന അംഗീകൃത ആടു വളർത്തൽ യൂണിറ്റായി ഈ സംരഭത്തെ  മാറ്റം..ഒപ്പം ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി ഗുണമേന്മയുള്ള ആട്ടിൻ കുട്ടികളുടെ വിപണനകേന്ദ്രം ആയി ലാഭകരമായി പ്രവർത്തിക്കാം.

Leave a Reply

Your email address will not be published. Required fields are marked *