നാച്വറലായി ഹെയർ സ്ട്രൈറ്റ് ചെയ്യുന്നത് എങ്ങനെ?…
ചുരുളൻ മുടി ഇപ്പോ ഒരു ട്രെന്റ് ഒക്കെ ആണെങ്കിലും പരിചരിക്കാൻ പാടാണല്ലോ എന്ന് ഓർക്കുമ്പോൾ സ്ട്രൈറ്റ് ചെയ്യാൻ തോന്നും. മാത്രമല്ല, നീണ്ട് വിടർന്ന് കിടക്കുന്ന മുടി അവരെ സംബന്ധിച്ച് ഒരു കൗതുകമായിരിക്കും. ഒരു തവണ എങ്കിലും ഒന്ന് സ്ട്രെെറ്റ് ചെയ്തിടണം എന്ന് ആഗ്രഹിക്കാത്തവർ അരാണ് ഉള്ളത്. ഇനി, ബ്യൂട്ടി പാർലറിൽ പോയി സ്ട്രൈറ്റ് ചെയ്യാമെന്ന് വിചാരിച്ചാലോ ചിലവും കൂടുതലാണ് അതുപോലെ വളരെ നല്ല സംരക്ഷണവും ആവശ്യമായി വരും. പിന്നെ ഉണ്ടാകുന്ന മുടി കൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ വേറെ.
എന്നാൽ പ്രകൃതിദത്തമായ രീതിയിൽ മുടി സ്ട്രൈറ്റ് ചെയ്യാമെന്ന കാര്യം എത്ര പേർക്ക് അറിയാം. ചുരുണ്ട മുടി ഉള്ളവർക്ക് മാത്രമല്ല, ചകിരി പോലുള്ള മുടി നാരുകൾ സ്മൂത്തും തിളക്കത്തോടെ ആകർഷവുമാകാൻ ഇങ്ങനെ ചെയ്താൽ മതി.
ഇതിനായി ആദ്യം തേങ്ങാ പാൽ തയ്യാറാക്കുക. ഇനി കോൺഫ്ലോർ ചേർത്ത് ഇളക്കുക. ഇതിലേക്ക് കറ്റാർ വാഴ ജെൽ കൂടി മിക്സ് ചെയ്യുക.
ഇനി മുടി നല്ല വൃത്തിയായി കഴുകി ഉണക്കിയ ശേഷം തലയിൽ പുരട്ടുക. മുടി കെട്ടി വെയ്ക്കരുത്. അഴിച്ചിടാൻ പ്രത്യേകം ശ്രദ്ധിക്കണം. മുടി ഉണങ്ങി കഴിയുമ്പോൾ മാത്രം കഴുകി കളയുക.വളരെ ഈസിയായി ചെയ്യാവുന്ന ഈ ഹെയർ പാക്ക് എല്ലാവർക്കും ഉപകാരപ്പെടും.