ലക്ഷങ്ങള്‍ വിലയുള്ള ഫലങ്ങള്‍

സ്വര്‍ണ്ണവും രത്ന കല്ലുകളും കാശുകൊടുത്ത് വാങ്ങിക്കുന്ന പോലെ പഴങ്ങള്‍ വാങ്ങിക്കുവാന്‍ ലക്ഷങ്ങള്‍ മുടക്കാന്‍ നിങ്ങള്‍ തയ്യാറാണോ..?പൊതുവെ എല്ലാവർക്കും ഫല വർഗ്ഗങ്ങൾ ഇഷ്ടമാണ്. എന്നാൽ എല്ലാവർക്കും എല്ലാ തരം പഴങ്ങളും ഇഷ്ടമാകണം എന്നില്ല. വേനൽ കാലത്ത് തണ്ണി മത്തൻ ഏവർക്കും ഒരാശ്വാസമാണ്.

വിശപ്പും ദാഹവും ഒരേ പോലെ മാറ്റാൻ കഴിവുള്ള തണ്ണിമത്തൻ പലപ്പോഴും നാം ആർത്തിയോടെ ആണ് വാങ്ങി കഴിക്കാറ്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വിലകൂടിയ പഴം തണ്ണിമത്തൻ ആണ് എന്ന് പറയുന്നു. യുബാരി കിംഗ് എന്ന് പേരുള്ള ഒരു തരം തണ്ണിമത്തനാണ് താരം.

Square Watermelon

ജപ്പാനിൽ മാത്രം ലഭ്യമായ യുബാരി കിംഗ് പഴത്തിന് വില എത്ര എന്നല്ലേ? ലക്ഷങ്ങൾ ചിലവാക്കാൻ തയ്യാറാക്കണം. ജപ്പാനിൽ മാത്രമേ യുബാരി കിംഗ് ലഭിക്കൂ. അതും പ്രാദേശിക ഷോപ്പുകളിലും സൂപ്പർമാർക്കറ്റുകളിലും യുബാരി കിംഗ് പഴത്തിന്റെ പൊടി പോലും കിട്ടില്ല. അതിസമ്പന്നർക്ക് മാത്രം പ്രത്യേകം തയ്യാറാക്കുന്ന പഴമാണ് യുബാരി കിംഗ്. 2019ൽ ഒരു ജോടിയുബാരി കിംഗ് പഴം വിറ്റത് 42,450 ഡോളറിന് (31.6 ലക്ഷം രൂപ). അതായത് ഒരെണ്ണത്തിന് 15 ലക്ഷം രൂപയിലധികം. റിപോർട്ടുകൾ അനുസരിച്ച് ഒരു കിലോഗ്രാം യുബാരി തണ്ണിമത്തന് 20 ലക്ഷം രൂപ വരെ വിലവരും.

Ruby Roman Grapes

ഈ പഴം സമൂഹത്തിലെ ഏറ്റവും ഉയർന്ന തലത്തിലുള്ളവർക്ക് മാത്രമുള്ളതാണ്, അതായത് അതിസമ്പന്നർ. ഷാംപെയ്ൻ, ബർബൺ, അല്ലെങ്കിൽ കോബി ബീഫ് തുടങ്ങിയ നിരവധി ആഡംബര ഭക്ഷണ പാനീയങ്ങൾ പോലെ, യുബാരി കിംഗ് തണ്ണിമത്തൻ ഹൊക്കൈഡോ പ്രിഫെക്ചറിലെ ഒരു പ്രത്യേക പ്രദേശത്ത് മാത്രമേ വളർത്താൻ സാധിക്കൂ. ജപ്പാനിലെ സമ്പന്നർക്കിടയിൽ ഇതിന് ഇപ്പോഴും ആവശ്യക്കാരുണ്ട്. ജപ്പാനിലെ യുബാരി മേഖലയിൽ മാത്രം വളരുന്ന ഈ പഴം വൻതോതിലുള്ള കൃഷിയിൽ നിന്ന് വ്യത്യസ്തമായി ഹരിതഗൃഹത്തിനുള്ളിൽ മാത്രമേ വളർത്താനാവൂ. കർഷകർ തണ്ണിമത്തന് നിരന്തരമായ ശ്രദ്ധയും പരിചരണവും നൽകുന്നു. ഓരോ തണ്ണിമത്തനും വളരാൻ 100 ദിവസമെടുക്കും ബിസിനസ്സ് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു.

Buddha Shaped Pears

വാഗ്യു ബീഫ് അല്ലെങ്കിൽ ഐബീരിയൻ ഹാം പോലെയുള്ള ഭൂമിശാസ്ത്രപരമായ സൂചകങ്ങളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നതാണ് യുബാരി കിംഗ് തണ്ണിമത്തന് ഇത്രയേറെ വില കൂടാനുള്ള മറ്റൊരു കാരണം.

Sekai Ichi Apple

വില പിടിപ്പുള്ള മറ്റൊരു ഫലമാണ് ക്യൂബ് ഷേപ്പിലുള്ള തണ്ണിമത്തന്‍. ഇതിന്‍റെ വില ഒരെണ്ണത്തിന് അറുപതിനായിരത്തോളം വരും. അതുപോലെ തന്നെ ബുദ്ധ ഷേപ്പിലുള്ള പിയറും രുചിയില്‍മാത്രമല്ല വിലയിലും കേമന്‍തന്നെ. ജപ്പാനിലെ മറ്റൊരു ഫലമായ സെകായ് ലെച്ചി ആപ്പിളിന് 1560 ആണ് ഒരെണ്ണത്തിന്‍റെ വില. ജപ്പാനില്‍ മാത്രം കാണപ്പെടുന്ന മറ്റൊരു ഫ്രൂട്ടാണ് വൈറ്റ് സ്റ്റോബറി അതും അതിസമ്പന്നര്‍ മാത്രം കഴിക്കാന്‍ വിധിക്കപ്പെട്ട ഫമാണ്.

Sembikiya Queen Strawberries

സെമ്പാക്യ ക്യൂന്‍ സ്റ്റോബറി വലിപ്പത്തിലും രുചിയിലും ഗുണമേന്മയില്‍ മുന്‍പന്തിയിലാണ്. ഇതിന്‍റെ 85 ഡോളര്‍ ആണ്. ഏകദേശം 6427 രൂപയാണ് ഇതിന്‍റെ വില.അതുപോലെ തന്നെ റൂബിറോമന്‍ ഗ്രേപ്സിന് 8ലക്ഷമാണ് വില.

തായ് യോ നോ ടാംഗോ മാംഗോസിന് ഒരുലക്ഷവും ഡെന്‍സ്ക്യൂ വാട്ടര്‍ മെലന് 4 ലക്ഷവുംമാണ് വില.

Densuke Watermelon

ഒരു പ്രത്യേകകാലാവസ്ഥയിലും ഭൂപ്രകൃതിയിലും സീസണിലും വളരുന്ന ഫലങ്ങളായതുകൊണ്ടാണ് ഈ പഴങ്ങള്‍ക്ക് ഇത്തരത്തില്‍ വിലകൂടുവാന്‍ കാരണം.

Leave a Reply

Your email address will not be published. Required fields are marked *