പ്രണവ് മോഹന്‍ലാല്‍, വിനീത് ശ്രീനിവാസൻ ടീമിന്റെ ‘ഹൃദയം’ ടീസർ റിലീസ്.

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘ഹൃദയം’ എന്ന ചിത്രത്തിന്റെ ഒഫീഷ്യ ടീസര്‍ റിലീസായി.തിങ്ക് മ്യൂസിക്ക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ റിലീസായത്.പ്രണവിന്റെ ജോഡിയായി കല്യാണി എത്തുമ്പോള്‍ പ്രണവ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാംപസ് ഓര്‍മകളിലൂടെയും ഈ ടീസര്‍ കടന്നുപോകുന്നു എന്നതാണ് ഈ ടീസറിന്റെ പ്രത്യേകത.


കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാര്‍.സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന ചിത്രത്തില്‍ മൊത്തം 15 പാട്ടുകളാണ് ഉള്ളത്.അജു വര്‍ഗ്ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്.


മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു.എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-സിതാര സുരേഷ്, കോപ്രൊഡ്യൂസർ- നോബിള്‍ ബാബു തോമസ്, സംഗീതം- ഹേഷാം അബ്ദുള്‍ വഹാബ്, എഡിറ്റർ-രഞ്ജന്‍ എബ്രഹാം, പ്രൊഡക്ഷന്‍ കണ്‍ട്രോളർ-ഷാഫി ചെമ്മാട്, പ്രൊഡക്ഷന്‍ ഡിസൈനർ-അശ്വിനി കാലെ, വസ്ത്രാലങ്കാരം- ദിവ്യ ജോര്‍ജ്, മേക്കപ്പ്- ഹസന്‍ വണ്ടൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനില്‍ എബ്രഹാം, അസോസിയേറ്റ് ഡയറക്ടർ-ആന്റണി തോമസ് മംഗലി, സൗണ്ട് ഡിസൈൻ-സിങ്ക് സിനിമ, ഓഡിയോഗ്രഫി-വിപിന്‍ നായര്‍, ത്രില്‍സ്-മാഫിയ ശശി, അസോസിയേറ്റ് ക്യാമറമാൻ-സുമേഷ് മോഹന്‍, കളറിസ്റ്റ്-ലിജു പ്രഭാകര്‍, വിഎഫ്എക്‌സ്: ആക്‌സല്‍ മീഡിയ, ഗാനരചന-കൈതപ്രം, അരുണ്‍ ആലാട്ട്, ബുള്ളെ ഷാ, ഗുണ, വിനീത്, സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, ഫിനാന്‍സ് കണ്‍ട്രോളർ-വിജീഷ് രവി, ഫിനാന്‍സ് മാനേജർ- ടിന്‍സണ്‍ തോമസ്, പബ്ലിസിറ്റി ഡിസൈന്‍: ജയറാം രാമചന്ദ്രന 2022 ജനുവരി 21ന് “ഹൃദയം ” മെറിലാന്‍ഡ് സിനിമാസ് തിയറ്ററുകളിലെത്തിക്കും. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *