ബിയര്‍ പതഞ്ഞൊഴുകുന്ന നദി…കാരണം കണ്ടെത്തി പരിസ്ഥിതി പ്രവര്‍ത്തകര്‍

ബിയര്‍ പതഞ്ഞുഒഴുകുന്ന നദിയോ.. അമ്പരക്കേണ്ട സംഗതി സത്യമാണ്. ഹവായിലെ വെയ്പോയല്‍ ലെ ഒയാഹു ദ്വീപിലാണ് ലോകത്തെ അതിശയിപ്പിക്കുന്ന സംഭവം വിചിത്ര സംഭവം ഉള്ളത്.അരുവിയിലെ ജലത്തില്‍ വളരെ ഉയര്‍ന്ന തോതില്‍ ആല്‍ക്കഹോള്‍ സാന്നിധ്യമാണ് കണ്ടെത്തിയത്.ഇവിടം കാണാനെത്തിയ ടൂറിസ്റ്റാണ് അരുവിയിലെ ജലത്തിനുള്ള വിചിത്രമായ ഗന്ധം ശ്രദ്ധിക്കുന്നത്. മദ്യത്തിന് സമാനമായ ഗന്ധം തിരിച്ചറിഞ്ഞതോടെ വിനോദസഞ്ചാരി വിവരം സ്ഥലത്തെ പരിസ്ഥിതി പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. അരുവിയിലെ ജലം പരിശോധിച്ചതില്‍ 1.2 ശതമാനം ആല്‍ക്കഹോള്‍ സാന്നിധ്യം ജലത്തില്‍ കണ്ടെത്തി. വീര്യം കുറഞ്ഞ ബിയറുകളിലെ ആല്‍ക്കഹോള്‍ സാന്നിധ്യത്തിന് സമാനമാണ് ഇത്. പ്രമുഖ ബിയര്‍ ബ്രാന്‍ഡായ ബഡ്വൈസര്‍ സ്ടോംഗില്‍ അടങ്ങിയ ആല്‍ക്കഹോളിന്‍റെ നാലിലൊന്ന് അരുവിയിലെ ജലത്തിലുണ്ടെന്നാണ് കണ്ടെത്തല്‍. ആല്‍ക്കഹോളിന് പുറമേ 0.4 ശതമാനം പഞ്ചസാരയും അരുവിയിലെ ജലത്തിലുണ്ടെന്നാണ് നിലവില്‍ കണ്ടെത്തിയിരിക്കുന്നത്.

അരുവിയിലേക്ക് ഒഴുകിയെത്തുന്ന അഴുക്കുചാലാണ് ജലത്തില്‍ ആല്‍ക്കഹോള്‍ നിറയ്ക്കുന്നതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞത് .അരുവിയുടെ സമീപമുള്ള മദ്യശാലയുടെ വെയര്‍ഹൌസാണ് മാലിന്യത്തിന് കാരണമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇവിടെ നിന്നുള്ള മാലിന്യം ഒഴുക്കുന്ന അഴുക്കുചാല്‍ അരുവിയിലേക്കാണെന്ന് ആരോഗ്യ വിഭാത്തിന് ഇതിനോടകം പരാതി നല്‍കിയിട്ടുമുണ്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍. മേഖലയിലെ ഏറ്റവും വലിയ മദ്യ നിര്‍മ്മാതാക്കളായ പാരഡൈസ് ബീവറേജിന്‍റേതാണ് വെയര്‍ഹൌസ്. എന്നാല്‍ മാലിന്യം അരുവിയിലേക്ക് ഒഴുക്കുന്നുവെന്ന ആരോപണം ഇവര്‍ ഇതിനോടകം നിഷേധിച്ചിട്ടുണ്ട്. സംഭവം വിവാദമായതോടെ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *