ബിഗ്സല്യൂട്ട് ജനറല്‍ ബിപിന്‍ റാവത്ത്
സംയുക്തസൈനികമേധാവി (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്) ബിപി റാവത്ത്ഹെലികോപ്റ്റര്‍ അപകടത്തെ തുടര്‍ന്ന് വിടവാങ്ങുമ്പോള്‍ രാജ്യത്തിന് നഷ്ടമായത് പരിചയസമ്പന്നനായ നയതന്ത്രജ്ഞനെയാണ്.
ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ആണ് ജനറൽ ബിപിൻ റാവത്ത്. 2019 ഡിസംബർ 30-നാണ് അദ്ദേഹം ഇന്ത്യയുടെ സംയുക്ത സൈനിക മേധാവിയായി ചുമതലയേറ്റത്. ആദ്യത്തെ സിഡിഎസ് കലാപവിരുദ്ധ യുദ്ധത്തിൽ പരിചയസമ്പന്നനായിരുന്നു അദ്ദേഹം.
ഉയര്‍ന്ന മലനിരകളില്‍ നിന്നുള്ള യുദ്ധങ്ങളിലും നുഴഞ്ഞുകയറ്റത്തെ ചെറുക്കുന്ന ഓപ്പറേഷനുകളിലും വിദഗ്ധനായ റാവത്ത് 1986ല്‍ ചൈനീസ് അതിര്‍ത്തിയിലെ ഇന്‍ഫാന്റട്രി ബറ്റാലിയന്റെ മേധാവിയായി ചുമതലയേറ്റു.
2016 ഡിസംബർ 17-ൽ ഇരുപത്തിയേഴാമത്- കരസേനാ മേധാവിയായി (സിഒഎഎസ്) ജനറൽ ദൽബീർ സിംഗ് സുഹാഗിൽ നിന്ന് ജനറൽ ബിപിൻ റാവത്ത് ഇന്ത്യൻ കരസേനയുടെ ചുമതല ഏറ്റെടുത്തിരുന്നു. നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ), ഇന്ത്യൻ മിലിട്ടറി അക്കാദമി (ഐഎംഎ) എന്നിവയുടെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന റാവത്, 11 ഗൂർഖ റൈഫിൾസിന്റെ അഞ്ചാമത്തെ ബറ്റാലിയനായ പിതാവിന്റെ അതേ യൂണിറ്റിൽ 1978 ഡിസംബറിലാണ് ഇന്ത്യൻ ആർമിയിൽ കമ്മീഷൻ ചെയ്യപ്പെട്ടത്.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (MONUSCO) ചാപ്റ്റർ VII ദൗത്യത്തിൽ അദ്ദേഹം ഒരു മൾട്ടിനാഷണൽ ബ്രിഗേഡിന് കമാൻഡറായി പ്രവർത്തിച്ചിരുന്നു, അവിടെ അദ്ദേഹത്തിന് രണ്ട് തവണ ഫോഴ്‌സ് കമാൻഡറുടെ പ്രശംസ ലഭിച്ചിരുന്നു.
കശ്മീര്‍ താഴ്‌വരയിലെ 19 ഇന്‍ഫാന്‍ട്രി ഡിവിഷനെയും രാഷ്ട്രീയ റൈഫിള്‍സിന്റെ ഒരു വിഭാഗത്തെയും ബിപിന്‍ റാവത്ത് കമാന്‍ഡ് ചെയ്തിട്ടുണ്ട്. കോംഗോയിലെ സമാധാന ദൗത്യത്തിന് നേതൃത്വം നല്‍കിയതും റാവത്തായിരുന്നു. ബിപിന്‍ റാവത്തിന് കീഴില്‍ സൈന്യം നിരവധി ഓപ്പറേഷനുകളാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭീകരവാദം തടയുന്നതില്‍ ബിപിന്‍ റാവത്ത് വലിയ പങ്കുവഹിച്ചിട്ടുണ്ട്. 2015 ജൂണില്‍ മണിപ്പൂരിലുണ്ടായ ഭീകരാക്രമണത്തില്‍ 18 സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിന് മറുപടിയായി അതിര്‍ത്തി കടന്ന് മ്യാന്‍മറിലെ ഭീകരസംഘടനയായ എന്‍എസ്‌സിഎന്നിന്റെ നിരവധി ഭീകരരെയാണ് ഇന്ത്യന്‍ സൈന്യം വകവരുത്തിയത്.
2016 സെപ്റ്റംബര്‍ 29ന് പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ബിപിന്‍ റാവത്തിന്റെ നേട്ടങ്ങളില്‍ ചിലത് മാത്രം. പുല്‍വാമയിലും ഉറിയിലും സൈന്യത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്ബിപിന്‍ റാവത്തിന് കീഴില്‍ ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കിയതും അദ്ദേഹത്തിന്‍റെ നേട്ടങ്ങളിലെ പൊന്‍തൂവലുകളാണ്.
പരം വിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധ സേവാ മെഡൽ, അതിവിശിഷ്‌ട് സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ, യുദ്ധസേവാ മെഡൽ, സേനാ മെഡൽ എന്നിവ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയോടെ ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ തകർന്ന് വീണത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ബിപിൻ റാവത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റാവത്തിനൊപ്പം ഭാര്യയും മരണപ്പെട്ടു. 14 യാത്രക്കാരിൽ 13 പേരുടെയും മരണം സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപമാണ് ഹെലികോപ്ടർ പറക്കുന്നതിനിടെ തകർന്ന് വീണത്.