സാഹിത്യകാരന്‍ പി. ശങ്കരന്‍ നമ്പ്യാരുടെ 69-ാം ചരമവാർഷികം

അധ്യാപകന്‍, കവി, മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള സിദ്ധാന്തങ്ങളില്‍ ശ്രദ്ധേയമായ തമിഴ്മലയാള പൊതുപൂര്‍വ്വഘട്ടത്തെക്കുറിച്ച് വ്യക്തമായ ഒരു വാദം പുറപ്പെടുവിക്കുന്നത് പി. ശങ്കരന്‍ നമ്പ്യാരാണ്. വിമര്‍ശകന്‍, പ്രാസംഗികന്‍ എന്നീ നിലകളിലും പ്രശസ്തനായ സമസ്ത കേരള സാഹിത്യപരിഷത്തിന്റെ സ്ഥാപകാംഗങ്ങളിലൊരാളാണ് ഇദ്ദേഹം. 1892 ജൂൺ 10 ന് പരമേശ്വരൻ നമ്പ്യാരുടെയും പാർവതി ബ്രാഹ്മണിയമ്മയുടെയും മകനായി ജനിച്ചു. തൃശൂരിലെ കേരളവര്‍മ കോളേജ് സ്ഥാപിക്കാന്‍ മുന്‍കൈ എടുത്ത ശങ്കരന്‍ നമ്പ്യാര്‍ അതിന്റെ ആദ്യ പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1922ല്‍ രചിച്ച ‘ഭാഷാചരിത്ര സംഗ്രഹം’ മലയാളഭാഷയുടെ തുടക്കം മുതല്‍ അന്നോളമുള്ള ഭാഷാപ്രസ്ഥാന ഭേദങ്ങളെയെല്ലാം ഉള്‍ക്കൊള്ളിച്ചു കൊണ്ടെഴുതിയ വിപുലമായ രചനയാണ്. ആറദ്ധ്യായമുണ്ട് ഈ കൃതിക്ക്. ഇതിലെ ‘മധ്യകാല മലയാളം’ എന്ന ലേഖനം പ്രത്യേക പരിഗണനയര്‍ഹിക്കുന്നു.


ഭാഷോല്‍പത്തിയെപറ്റിയുള്ള സിദ്ധാന്തങ്ങളും മലയാളവും തമിഴും തമ്മിലുള്ള ബന്ധവും അദ്ദേഹം യുക്തിഭദ്രമായി അതില്‍ വിശകലന വിമര്‍ശന വിധേയമാക്കി. സാഹിത്യവും സംസ്കാരവും, മകരന്ദമഞ്ജരി, സാഹിത്യ നിഷ്കുടം, സുവർണ മണ്ഡലം എന്നീ കൃതികളും രചിച്ചിട്ടുണ്ട്. 1954 മാർച്ച് 2 ന് അന്തരിച്ചു

വിവരങ്ങള്‍ക്ക് കടപ്പാട് വിവിധ മാധ്യമങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *