സൗഹൃദത്തിന്‍റെ കഥപറയുന്ന ‘ഇന്നലെകൾ’

മൂന്ന് ചെറുപ്പക്കാരുടെ സൗഹൃദത്തിന്റെ കഥയാണ് ചിത്രത്തിൽ പറയുന്നത്.അപ്പാനി ശരത്ത്,അരുൺകുമാർ, ജയേഷ് ജനാർദ്ദൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന *ഇന്നലെകൾ *എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വയനാട് ജില്ലയിലെ വെള്ളമുണ്ട എന്ന ഗ്രാമത്തിൽ നടന്നുവരുന്നു.വിനേഷ് ദേവസ്യ രചനയും സംവിധാനവും നിർവഹിക്കുന്നു. സെയ്ൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാഹുൽഹമീദ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ചായാഗ്രഹണം ഷാൻ പി റഹ്മാൻ നിർവഹിക്കുന്നു.

മൂന്നു കൂട്ടുകാരിൽ നിന്നും ജോജു എന്ന ചെറുപ്പക്കാരൻ മരണപ്പെടുന്നു. അകാലത്തിൽ പൊലിഞ്ഞ ആ സുഹൃത്തിന് എന്താണ് സമൂഹത്തോട് പറയുവാനുള്ളത് എന്നും, സമൂഹം ജോജു വിനോട് എന്താണ് പറയുവാൻ ഉദ്ദേശിച്ചത് എന്നും ഉള്ള കാര്യങ്ങളാണ് ഇന്നലെകൾ എന്ന ചിത്രത്തിലൂടെ അനാവരണം ചെയ്യുന്നത്. ഒട്ടനവധി ട്വിസ്റ്റ്‌കളിലൂടെ സങ്കീർണ്ണമായ വഴികളിലൂടെയാണ് ചിത്രത്തിന്റെ കഥ നീങ്ങുന്നത്.ഹാസ്യത്തിന് മുൻതൂക്കം നൽകിക്കൊണ്ട് കുടുംബ പശ്ചാത്തലത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

യാമി നായികയാവുന്ന ചിത്രത്തിൽ മറ്റ് അഭിനേതാക്കൾ. ടി ജി രവി, സിനോജ് അങ്കമാലി, മഖ്ബൂൽ സൽമാൻ,ശിവജി ഗുരുവായൂർ, സുനിൽ സുഗത, ബിനു അടിമാലി, കൃഷ്ണപ്രസാദ്,വിനോദ് കോവൂർ,കോട്ടയം രമേശ്,സാജൻ പള്ളുരുത്തി,സൗമേഷ് ചാലക്കുടി, ബാലാജി ശർമ, സുധി കൊല്ലം, അസീസ് നെടുമങ്ങാട്, വിനോദ് കെടാമംഗലം,ജോയി വാൽക്കണ്ണാടി, പൗളി ഞാറക്കൽ. സീനത്ത്, രമാദേവി, അംബിക മോഹൻ, രശ്മി അനിൽ, മഞ്ജു വിജീഷ്, രാജി ആർ മേനോൻ, എന്നിവരെ കൂടാതെ പുതുമുഖങ്ങളായ സുമിത് എം ബി, അബിൻ ബിനോ, ജഗദീഷ്കുമാർ, ടീന തോമസ് എന്നിവരും അഭിനയിക്കുന്നു.

എഡിറ്റിംഗ് & വി എഫ് എക്സ് മനു ശങ്കർ നിർവഹിക്കുന്നു. സംഗീതം ജയ കാർത്തി. ഗാനരചയിതാക്കൾ സജേഷ് യോഗി, സുനിൽകുമാർ മേലത്ത്.മേക്കപ്പ് അഭിലാഷ് വലിയകുന്നു. കോസ്റ്റ്യൂമർ സുനിൽ ജോർജ്. ആർട്ട് കോയ.പ്രൊജക്ട് ഡിസൈനർ രാജി ആർ മേനോൻ. പ്രൊഡക്ഷൻ കൺട്രോളർ സുനിൽ ജോസ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് മധു തമ്മനം സുനിൽ പി എസ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ വിജീഷ് പിള്ള. അസോസിയേറ്റ് ഡയറക്ടർ ജിതു സുധൻ.അസിസ്റ്റന്റ് ഡയറക്ടേഴ്സ് അരുൺരാജ്,നവാസ്,ബിബിൻ ബാബു. കാസ്റ്റിംഗ് ഡയറക്ടർ ഷാഹിദ. അസോസിയേറ്റ് ക്യാമറാമാൻ ധനപാൽ.അസിസ്റ്റന്റ് ക്യാമറാമാൻ ശ്രീരാജ് പി എസ്, ഹരീഷ് സുകുമാരൻ. ആക്ഷൻ അനിൽ അലക്സ്. പബ്ലിസിറ്റി ഡിസൈൻസ് രാഹുൽരാജ് ക്രിയേറ്റീവ് ആർട്ട്. ഫിനാൻസ് മാനേജർ ജിഷ്ണു ശങ്കർ.പി ആർ ഒ എം കെ ഷെജിൻ ആലപ്പുഴ.

Leave a Reply

Your email address will not be published. Required fields are marked *