‘കയ്യില്‍ വട തലയില്‍ കിരീടം’ !!!വൈറലായി തമന്നയുടെ ചിത്രം

തെന്നിന്ത്യന്‍‍ നായിക തമന്ന ഭാട്ടിയയ്ക്ക് ഇങ്ങ് കേരളക്കരയിലും ആരാധകറ്‍ ഒട്ടേറെയുണ്ട്. മികച്ച അഭിനേത്രിയും നര്‍ത്തിയുമാണ് താരം. തമന്ന തന്‍റെ ആരാധകര്‍ക്കായി പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചിരിയുണര്‍ത്തുന്നത്.

ഒരു കൈയ്യില്‍ വടയും തലയില്‍ കീരീടം വച്ച ഫോട്ടോ കണ്ടിട്ട് ഇതാര് അന്ന പൂര്‍ണ ദേവിയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. വാഴയിലയിൽ ഭക്ഷണം കഴിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.


ഫോട്ടോ പങ്കുവച്ച് നിമിഷങ്ങള്‍ക്കം ചിത്രം സോഷ്യല്‍ മീഡിയയില്‍‌ വൈറലായി. ചിത്രത്തിന് നിരവധി ലൈക്കുകളും കമന്‍റുകളും ലഭിച്ചു കഴിഞ്ഞു.വാഴയിലയിൽ ഇഡലി, ദോശ, ചമ്മന്തി, വട തുടങ്ങിയവ വെച്ച് കഴിക്കുകയാണ് താരം.

എന്നാൽ ഈ ആഹാരം കഴിക്കുന്നതിൽ എന്താണ് പ്രത്യേകത എന്ന് ചോദിച്ചാൽ, താരത്തിന്റെ വസ്ത്രധാരണമാണ്. ദേവിയെ പോലെ വസ്ത്രം ധരിച്ച് അടയാഭരണങ്ങൾ അണിഞ്ഞ് തലയിൽ കിരീടവും വച്ചാണ് തമന്ന ആഹാരം കഴിക്കുന്നത്. ഇതിനോടകം തന്നെ പല പേജുകളിലേക്കും ഗ്രൂപ്പുകളിലെല്ലാം ചിത്രങ്ങൾ ഷെയർ ചെയ്യപ്പെട്ടു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *