നയതന്ത്ര വിജയത്തിന് പിന്നില്‍ ഒരു മലയാളിയും

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതില്‍ ഒരു മലയാളിയും.പോളണ്ടിലെ ഇന്ത്യൻ അംബാസഡർ കാസർകോട് സ്വദേശിനി നഗ്മ മല്ലിക് ആണ് രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നത്.
കാസർകോട് ഫോർട്ട് റോഡിലെ മുഹമ്മദ് ഹബീബുല്ലയുടെയും പൈവളിഗെ സ്വദേശിനി സുലേഖ ബാനുവിന്റെയും മകളായ ഇവർ കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് പോളണ്ടിലെ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റത്.


പോളണ്ട് കേന്ദ്രീകരിച്ച് നടത്തുന്ന രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്ന സംഘത്തിലെ പ്രധാനികളിൽ ഒരാൾ ആണ് നഗ്മ മല്ലിക്. യുദ്ധത്തിൽ ഒറ്റപ്പെട്ടുപോയ മലയാളികൾ ഉൾപ്പെടെയുള്ളവരെ അതിർത്തി വഴി പോളണ്ടിലെത്തിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും പിന്നീട് നാട്ടിലേക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നു. ദിവസങ്ങലാണ് രക്ഷാപ്രവര്‍ത്തനത്തില്‍ സജീവ പങ്കാളിയാണിവര്‍

ന്യൂഡൽഹിയിലാണ് നഗ്മയുടെ ജനനവും പഠനവുമെല്ലാം. പിതാവ് കാസർകോട് ഫോർട്ട് റോഡിലെ പുതിയപുര മുഹമ്മദ് ഹബീബുല്ലക്ക് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിൽ ജോലി ലഭിച്ചതോടെയാണ് ന്യൂഡൽഹിയിൽ സ്ഥിരതാമസമാക്കിയത്.1991 ഐ.എഫ്.എസ് കേഡറായ നഗ്മ മുൻ പ്രധാനമന്ത്രി ഐ.കെ. ഗുജ്റാളിന്റെ സ്റ്റാഫ് ഓഫിസർ, തുനീഷ്യ, ബ്രൂണെ തുടങ്ങിയ രാജ്യങ്ങളിൽ അംബാസഡർ എന്നീ നിലകളിലും പ്രവർത്തിച്ചു. ന്യൂഡൽഹിയിൽ അഭിഭാഷകനായ ഫരീദ് മല്ലിക് ആണ് ഭർത്താവ്.

Leave a Reply

Your email address will not be published. Required fields are marked *