മെലഡിയില്‍ ഇന്ദ്രജാലം സൃഷ്ടിച്ച് വിഭ
തേൾ എന്ന ചലച്ചിത്രത്തിലെ കൊഞ്ചി കൊഞ്ചി എന്ന മനോഹര ഗാനം ആലപിച്ച് പ്രേക്ഷക മനസ്സ് കീഴടക്കിയിരിക്കുകയാണ് യുവ ഗായിക വിഭ ജയപ്രകാശ്. വേറിട്ട ആലാപന ശൈലിയും, ശബ്ദ മധുരിമയും ആണ് ഈ പാട്ടുകാരിയെ വ്യത്യസ്തയാക്കുന്നത്.
മോളീവുഡിലെ ചില പ്രമുഖർ ചേർന്നാണ് ഗാനം റിലീസ് ചെയ്തതിരിക്കുന്നത്. സുനിൽ കൃഷ്ണഗാഥയാണ് വരികൾ കുറിച്ചത്. സംഗീതം അഭി വേദയും. പുറത്ത് വന്ന് നിമിഷ നേരങ്ങൾക്കകം ഗാനം സോഷ്യൽ മീഡിയയിൽ വൈയറലായി മാറി.
തൻവീർ ക്രീയേഷൻസിന്റെ ബാനറിൽ ജാസിം സൈനുലാബ്ദ്ധീൻ നിർമ്മാണം നടത്തിയ തേൾ എന്ന സിനിമയ്ക്ക് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവ്വഹിക്കുന്നത് ഷാഫി എസ്.എസ് ഹുസൈൻ ആണ്. ഇതോടെ രണ്ട് സിനിമകളിൽ വിഭ പാടി. ഈ ഗായിക മലയാള സാഹിത്യത്തിൽ എം.ഫിൽ പഠനം പൂർത്തിയാക്കിയ ശേഷം കേരള യൂണീവേഴ്സിറ്റിയിൽ പിഎച്ച്ഡി ചെയ്യുകയാണ്.