ഒറ്റമുറിയില്‍നിന്ന് അഭ്രപാളിയിലേക്ക്

ഹരിപ്പാട്: കുട്ടിക്കാലം മുതൽ തന്നെ സിനിമ എന്ന മോഹം മനസ്സിൽ കൊണ്ടു നടന്ന അരുൺ രാജ് ഇപ്പോൾ അത് പൂർത്തീകരിച്ച സംതൃപ്തിയിലാണ്. മൂന്ന് ചിത്രങ്ങളുടെ സംവിധാനവും, ക്യാമറയും നിർവഹിച്ച അരുൺ രാജ് ഈ രംഗത്ത് തന്റെ വരവറിയിച്ചു കഴിഞ്ഞു. വൈദ്യുതി ഇതുവരെ കടന്നുചെല്ലാത്ത ഒറ്റമുറിയിരുന്നുകൊണ്ടാണ് തന്‍റെ ആഗ്രഹം മുപ്പത്കാരന്‍ സാധിച്ചെടുത്തത്.കുട്ടിക്കാലം തൊട്ടേ ക്യാമറ അരുണ്‍ രാജിന്‍റെ വീക്ക്നെസ് ആയിരുന്നു.കുട്ടിക്കാലത്ത് വിവാഹങ്ങളിലും പങ്കെടുക്കാൻ പോകുമ്പോൾ ക്യാമറാമാന്റെ ലൈറ്റ് പിടിക്കുക എന്നതായിരുന്നു തന്‍റെ ഏറ്റവും വലിയ ആഗ്രഹം എന്നും ഓര്‍മ്മിക്കുന്നു..

ബി എസ് സി ഇലക്ട്രോണിക്സ് ബിരുദധാരിയായ അരുൺരാജ് നിരവധി പ്രതിസന്ധികള്‍ താണ്ടിയാണ് ഇഷ്ടമേഖലയിലേക്ക് എത്തിച്ചേര്‍ന്നത്.പഠന സമയത്ത് കോസ്റ്റ്ഗാര്‍ഡിന്‍റെ ജോലികിട്ടിയെങ്കിലും അത് സ്വീകരിക്കാന്‍ അരുണിന് സാധിച്ചില്ല. വിശാഖപട്ടണത്തായിരുന്നു പരിശീലനം എന്നും അരുണ്‍.


അന്നത്തെ അരുണിന്‍റെ തീരുമാനത്തെ സാമ്പത്തിക പരാധീനതയുള്ള കുടുംബത്തിന് ഉള്‍കൊള്ളാനായില്ല. വീട്ടുകാരുടെയും നാട്ടുകാരുടെയും ചോദ്യങ്ങൾക്കു മുൻപിൽ പിടിച്ചുനിൽക്കാനാവാതെ വന്നപ്പോൾ നാടുവിടുകയും പിന്നീട്, കൂത്താട്ടുകുളത്ത് തട്ടുകടയിൽ ജോലി ചെയ്തു. പിന്നീട് എറണാകുളത്ത് പാലാരിവട്ടത്തെ ഒരു ഹോട്ടലിൽ വെയിറ്റർ ആയി ജോലി ചെയ്യുകയും ചെയ്തു. 2010 മുതൽ 16 വരെയുള്ള ഹോട്ടലിലെ തന്റെ ജീവിതത്തിനിടയിൽ ആണ് വീണ്ടും സിനിമ രംഗത്തേക്ക് കടന്നുവരാൻ ഉള്ള അവസരങ്ങൾ ഉണ്ടായത്. 2016 ശേഷം സിനിമാ മേഖലയിലെ ചില്ലറ ജോലികൾ ചെയ്തു സിനിമയെ പറ്റി കൂടുതൽ അറിവുകൾ നേടി. ഹോട്ടലിലെ ജോലിക്കിടയിൽ പരിചയപ്പെട്ട പ്രൊഡക്ഷൻ കൺട്രോളർ വിനോദ്, പ്രൊഡ്യൂസറും നടനുമായ ബിനു സത്യൻ തുടങ്ങിയവരാണ് അരുൺരാജിന്റെ സിനിമയിലേക്കുള്ള പാത ഒരുക്കിയത്. 2019 ലാണ് അരുൺ തന്റെ ആദ്യ ചിത്രമായ മുട്ടുവിൻ തുറക്കപ്പെടും സംവിധാനവും ക്യാമറയും ചെയ്യുന്നത്.

കോവിഡിന്റെ നിയന്ത്രണങ്ങൾ വന്നതോടെ ചിത്രീകരണം പൂർത്തിയായെങ്കിലും റിലീസ് നടന്നില്ല. ഈ ജൂലൈ യിൽ ചിത്രം തിയേറ്ററുകളിലെത്തും. 2020ൽ കോവിഡിന്റെ പശ്ചാത്തലത്തിൽ നിർമ്മിച്ച മെമ്മറിസ് ഓഫ് മർഡർ എന്ന ഷോർട്ട് ഫിലിമിന് ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്നും അരുൺ രാജിന് മികച്ച സംവിധായകനും ഛായാഗ്രാഹകനും ഉള്ള അവാർഡ് നേടിക്കൊടുത്തു. ജൂൺ മൂന്നിന് തീയേറ്ററുകളിലെത്തിയ വെൽക്കം ടു പാണ്ടിമല എന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചതും അരുണാണ്. നെറ്റ്ഫ്ലിക്സിൽ റിലീസിന് തയ്യാറാകുന്ന കുരിശ് എന്ന ചിത്രത്തിന്റെ സംവിധാനവും ക്യാമറയും അരുൺ ആണ്. അരുൺ കഥ എഴുതി ക്യാമറയും സംവിധാനവും ചെയ്യുന്ന ദേവനന്ദ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ഇതിന്റെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കും. പ്രശസ്തരായ നിരവധി താരങ്ങൾ ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്.


പള്ളിപ്പാട് കോയിത്തറയിൽ വീട്ടിൽ രാജൻ-ഉഷ ദമ്പതികളുടെ മകൻ ആണ് അരുൺരാജ് . ഒമ്പത് വർഷത്തെ പ്രണയത്തിനൊടുവിൽ സ്വന്തമാക്കിയ ഭാര്യ നിത്യയും മാതാപിതാക്കളോടൊപ്പം അരുണിന് പൂർണ പിന്തുണയാണ് നൽകുന്നത്. സഹോദരി നിത്യ

Leave a Reply

Your email address will not be published. Required fields are marked *