മാര്‍പാപ്പയുടെ സ്ഥാനാരോഹണം ഇന്ന്

ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം ഇന്ന്. ആഗോള കത്തോലിക്കാ സഭയുടെ 267-ാം മാര്‍പാപ്പയായി ലിയോ പതിനാലാമന്‍ ഔദ്യോഗികമായി ചുമതലയേറ്റുകൊണ്ടുള്ള കുര്‍ബാന സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് 1.30ന് നടക്കും.

കുര്‍ബാനമധ്യേ വലിയ ഇടയന്റെ വസ്ത്രവും സ്ഥാനമോതിരവും ഏറ്റുവാങ്ങി വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയായി മാര്‍പാപ്പ സഭയുടെ സാരഥ്യം ഏറ്റെടുക്കും. പൗരസ്ത്യ സഭകളില്‍ നിന്നുള്ള പാത്രിയര്‍ക്കീസുമാര്‍ക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിലെത്തി പ്രാര്‍ഥിച്ചശേഷമാകും മാര്‍പാപ്പ കുര്‍ബാനയ്‌ക്കെത്തുക..

സ്ഥാനാരോഹണത്തിന് വത്തിക്കാനില്‍ എത്തുന്നത് നിരവധി ലോകനേതാക്കളാണ്. സ്ഥാനാരോഹണ ചടങ്ങില്‍ 200 ലേറെ വിദേശ ഔദ്യോഗിക പ്രതിനിധികള്‍ പങ്കെടുക്കും. വത്തിക്കാനില്‍ ഏകദേശം 6,000 പൊലീസ് ഉദ്യോഗസ്ഥരെയും 1,000 സന്നദ്ധപ്രവര്‍ത്തകരെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!