അടൂര്‍കാരി കുഞ്ഞിപ്പെണ്ണ് ചില്ലറക്കാരിയല്ല;കുഴിച്ചത് ആയിരം കിണറുകള്‍
ഏത് ജോലിക്കും അതിന്‍റേതായ മഹത്വമുണ്ടെന്ന് തെളിയിക്കുകയാണ് കുഞ്ഞുപെണ്ണ്. സ്ത്രീകളാരും അധികം ഇറങ്ങിചെല്ലാത്ത കിണര്‍ കുഴിക്കുന്ന ജോലിയാണ് തന്‍റെ എഴുപത്തിയഞ്ചാം വയസ്സിലും ചുറുചുറുക്കോടെ ഇന്നും കുഞ്ഞുപ്പെണ്ണ് തുടരുന്നത്. മുപ്പത് വര്‍ഷം കൊണ്ട് ആയിരത്തിലധികം കിണറുകളാണ് അവര്‍ കുഴിച്ചത്.
തന്‍റെ ചെറുപ്പത്തില്‍ വീടിന് അടുത്ത് കിണര്‍ കുഴിക്കുന്നത് കണ്ട അവര്‍ അവിടെ ചെന്ന് കാര്യങ്ങള്‍ എങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കികണ്ടു. കിണര്‍ കുഴിക്കുന്നിടത്ത് പെണ്ണുങ്ങള്‍ക്ക് എന്ത് കാര്യം എന്ന് എന്ന് ചിലരുടെ കളിയാക്കലുകള്‍ ആ സ്ത്രീയുടെ വിദ്യ അഭ്യസിക്കാനുള്ള അടങ്ങാത്ത ആഗ്രഹത്തെ തടുത്ത് നിര്‍ത്താനായില്ല. ജോലിക്കാര്‍ പണിനിര്‍ത്തി പോയപ്പോള്‍ കിണറിനുസമീപം വെച്ചിരുന്ന തോത് നോക്കി അളവുംമറ്റും പഠിച്ചതെന്നും കുഞ്ഞുപെണ്ണ് ഓര്‍ത്തെടുക്കുന്നു.
വീടിന് സമീപത്തെ ഒരു പള്ളിവികാരിയുടെ കിണര്‍ കുഴിച്ചായിരുന്നു കുഞ്ഞിപ്പെണ്ണിന്‍റെ കന്നി സംരംഭം. അടൂരിലും പത്തംതിട്ടയിലുംമായി നിരവധി കിണറുകുഴിച്ച് ജനങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് അവര്‍ പരിഹാരം കണ്ടു. ചിലപ്പോഴൊക്കെ 70 അടി താഴ്ചയില്‍ വരെ കുഴിക്കേണ്ടി വന്നിട്ടുണ്ടെന്ന് അവര്‍ പറയുമ്പോള്‍ കുഞ്ഞിപ്പെണ്ണ് എല്ലാവര്‍ക്കും വിസ്മയമാകുന്നു.
വടക്കടത്തുകാവ് ഓട്ടോറിക്ഷ ഓടിക്കുന്ന കിഷോറാണ് കുഞ്ഞിപ്പെണ്ണിന്‍റെ മകന്‍. കിണര് കുഴിക്കാന് ചിലപ്പോഴൊക്കെ മകനും കൂടാറുണ്ടെന്ന് കുഞ്ഞിപ്പെണ്ണ് പറയുന്നു. കിണറിന് സ്ഥാനം കാണുന്നതുമുതല് എല്ലാ ജോലികളും കുഞ്ഞിപ്പെണ്ണ് തനിയെ ചെയ്യുന്നു..മുപ്പത് വര്‍ഷമായി കിണര്‍
എഴുപത്തി അഞ്ചാം വയസ്സില്‍ എത്തിനില്‍ക്കുന്ന കുഞ്ഞിപ്പെണ്ണിന് പ്രായത്തിന്‍റെ അവശതകളില്ല. ഇന്നും അവര്‍ സ്വയം പഠിച്ചെടുത്ത വിദ്യയിലൂടെ അന്നത്തിന് വകതേടുന്നു. കുഞ്ഞിപ്പെണ്ണ് എല്ലാവര്‍ക്കും ഒരു പാഠമാണ്. ഏതും ജോലിയും ചെയ്യാന്‍ ആര്‍ക്കും പറ്റും. അതിന് സ്ത്രീ പുരുഷ ഭേദമില്ല, ഉറച്ച മനസ്സും ധൈര്യവും വേണം.