അമ്മ തെയ്യമാടുന്ന അംബുജാക്ഷി അമ്മ

ദൈവങ്ങളിലധികവും സ്ത്രീകളാണെങ്കിലും അത് കെട്ടിയാടുന്നവരെല്ലാം പുരുഷന്മാരാണ്. . എന്നാല്‍ സ്ത്രീ ചായില്യമണിഞ്ഞ് കെട്ടിയാടുന്ന ഏക തെയ്യമാണ് ദേവക്കൂത്ത് . കണ്ണൂർ ജില്ലയിലെ പഴയങ്ങാടിക്കടുത്തുള്ള തെക്കുമ്പാട് കൂലോം തായക്കാവിലാണ്‌ ഈ സ്ത്രീ തെയ്യം കെട്ടിയാടുന്നത്. രണ്ടു വർഷത്തിലൊരിക്കലാണ്‌ ദേവക്കൂത്ത് കെട്ടിയാടുന്നത്.

ദേവക്കൂത്ത് കെട്ടിയാടുന്ന കെ.പി. അംബുജാക്ഷി ദേവക്കൂത്തിന്‍റെ വിശേഷങ്ങള്‍ കൂട്ടുകാരിയോട് പങ്കുവയ്ക്കുന്നു

41 ദിവസത്തെ കഠിനവ്രതം

വള്ളിയമ്മയായി തെക്കുമ്പാട്ടെ മുതിർന്ന സ്ത്രീ കെട്ടിയാടുന്നത്.എനിക്ക് മുമ്പേ ലക്ഷിയമ്മയാണ് വേഷം കെട്ടിയിരുന്നത്. അവര്‍ക്ക് കാലിന് വയ്യാതായപ്പോള്‍ 2012 മുതല്‍ ഞാനാണ് വേഷം കെട്ടുന്നത്.(1999 ഡിസംബർ മുതൽ 2010 ഡിസംബർ വരെ ഈ തെയ്യം കെട്ടിയാടിയത് മാടായി കേളുപ്പണിക്കരുടെ ഭാര്യയായ ചിന്നു എന്ന ലക്ഷ്മി മാടായിയാണു. 2012-ൽ കെ.പി. അംബുജാക്ഷിയാണു ഈ തെയ്യം കെട്ടിയത്.) നാൽപ്പത്തൊന്നു ദിവസം വ്രതം നോറ്റാണ് ആടുക. വീട്ടിലെ പൂജമുറിയില്‍ ഒറ്റപ്പായിലാണ് കിടക്കുന്നത്. വ്രതം നോക്കുമ്പോഴേ അടിമുടി മാറ്റം വ്യക്തമാകും. നടപ്പിലും ഭാവത്തിലും നമ്മള്‍ മറ്റൊരാളായി മാറുന്നതുപോലെ.


പഴയങ്ങാടി ചൈനാക്ലേയ്ക്കു സമീപം കാട്ടുപറമ്പ് തറവാട്ടിലെ കണ്ണൻ പണിക്കരിൽ നിന്നു പള്ളിമാല ഗ്രന്ഥം വ്രതശുദ്ധിയോടെ ഏറ്റുവാങ്ങുന്നതോടെയാണ് ദേവക്കൂത്തിനായുള്ള അംബുജാക്ഷിയുടെ വ്രതമാരംഭിക്കുന്നത്.

ഐതീഹ്യം

തെക്കുമ്പാട് ദ്വീപിലെ പൂന്തോട്ടത്തിൽ എത്തിയ ഒരു അപ്സരസ്ത്രീ അവിടെ ഒറ്റപ്പെട്ടു പോകുകയും പിന്നീട് നാരദന്റെ സഹായത്തോടെ അവർ ദേവലോകത്തേക്ക് പോയി എന്നുമാണ്‌ ഐതിഹ്യം. ദേവലോകത്ത് എത്തിയ ദേവസ്ത്രീ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ മനുഷ്യരെ കാണാന്‍ തിരിച്ചെത്തും എന്നതാണ് ദേവക്കൂത്തിലെ ഐതീഹ്യം. ഇതിന്റെ തുടർച്ചയെന്നോണമാണ്‌ സ്ത്രീകൾ തന്നെ ഈ തെയ്യം കെട്ടിയാടുന്നത്.

വ്രത പൂർത്തീകരണത്തിനു ശേഷം കാട്ടുപ്പറമ്പ് തറവാട്ടിൽ നിന്നിറങ്ങിയ അംബുജാക്ഷി തിരുവാഭരണ വിഭൂഷിതയായി അയ്യോത്തേക്ക് പുറപ്പെട്ടു. അവിടെ അരയാൽ വള്ളുവൻകടവിലെത്തിയ അംബുജാക്ഷിയെ ആചാരപ്പെട്ട വള്ളുവക്കുറുപ്പെത്തി സ്വീകരിച്ച് തോണിയിൽ തെക്കുമ്പാടേക്ക് എത്തിക്കുന്നു.ആ ദേവതയുടെ വിളികേട്ട നാരദൻ അവരെ ദേവലോകത്ത് എത്തിച്ചു എന്നതാണ് ഈ സ്ത്രീ തെയ്യത്തിന്റെ ഐതിഹ്യം. ദേവക്കൂത്തിലെ പാട്ടും അതീവ ഹൃദ്യമാണെന്ന് അംബുജാക്ഷിയമ്മ. സ്ത്രീകള്‍തന്നെയാണ് പാട്ട് പാടുന്നത്. മറ്റു വനിതകൾ പാടുമ്പോൾ തെയ്യവും കൂടെപ്പാടും.ദേവനോ ദേവിയോ അല്ല വള്ളിയമ്മ, മറിച്ച് ദേവകന്യക യാണ്. മറ്റു തെയ്യങ്ങളെപ്പോലെ ഭക്തർക്ക് അനുഗ്രഹം നൽകാറില്ല ദേവക്കൂത്തിലെന്നും അംബുജാക്ഷിയമ്മ പറയുന്നു.

മീനമൃത്


തെയ്യത്തിന്റെ തലേദിവസം ദ്വീപിലെ അമ്പലമുറ്റത്തെത്തിയാൽ കൗതുകകരമായ ആചാരങ്ങൾ കാണാം. അതിലൊന്നാണ് മീനമൃത്.ദ്വീപിന്റെ ചുറ്റുവട്ടത്തുനിന്നും പിടിച്ച 64 മീനുകളെ ആളും ആരവവുമായി അമ്പലമുറ്റത്തെത്തിക്കും. എന്നിട്ട് അവ കോർത്തിടും. ശേഷം പല തറവാട്ടുകാർക്കായി അവ വീതിച്ചുനൽകും.രാത്രിയും പകലുംക്ഷേത്രമുറ്റത്തെത്തുന്നവരെ രസിപ്പിക്കാൻ കമുകിൻ പാള കൊണ്ടുള്ള മുഖം മൂടിയിട്ട കാവൽക്കാരുണ്ടാകും.

ഓലമെടഞ്ഞുണ്ടാക്കിയ ചെറു പുരകളിലാണ് തെയ്യത്തെ ഒരുക്കുക. പ്രായം ചെന്ന സ്ത്രീയാണ് ദേവക്കൂത്തിൽ ദേവകന്യകയായി ആടുക. പ്രകൃതിദത്തമായ ചായക്കൂട്ടുകളാണ് ചമയത്തിനുപയോഗിക്കുന്നത്. നാരദനെ മറ്റൊരു പുരയിൽ അണിയിച്ചൊരുക്കും . ദേവകന്യകയുടെ മുഖത്തിന് ലാസ്യഭാവമാണു കൂടുതലെന്നും അംബുജാക്ഷിയമ്മ.പ്രകൃതിദത്തമായ ചായക്കൂട്ടുകളാണ് ചമയത്തിനുപയോഗിക്കുന്നത്. നാരദനെ മറ്റൊരു പുരയിൽ അണിയിച്ചൊരുക്കും. പകലാണു ദേവക്കൂത്തു നടക്കുക. അതിനു മുൻപായി ബിന്ദൂർ ഭൂതത്തെ ദഹിപ്പിക്കൽ ചടങ്ങുനടക്കും. വൈക്കോൽ കൊണ്ടുള്ള രൂപമാണു ബിന്ദൂർ ഭൂതം. കാവൽക്കാർ ബിന്ദൂർ ഭൂതത്തെ കൊണ്ടുവന്നു തീയിടും.ഇതു വിളവെടുപ്പിന്റെയും നമ്മുടെ പഴയ കാല ജീവിതരീതിയുടെയും ആവിഷ്കാരമാണ്. പാടങ്ങളിലെ നടീലും കൊയ്ത്തും ജീവിതരീതിയുമൊക്കെ കാവൽക്കാർഅഭിനയിച്ചു കാണിക്കും. രണ്ടുവർഷം കൂടുമ്പോഴാണ് ദേവക്കൂത്ത് അരങ്ങേറുക.

പതിനാല് വര്‍ഷമാണ് ലക്ഷിമിയമ്മ വേഷം കെട്ടിയത്. ഞാന്‍ ചായില്യമണിഞ്ഞ് തുടങ്ങിയിട്ട് ആറ് വര്‍ഷമായെന്നും അംബുജാക്ഷിയമ്മ.

പിച്ചക മലയോ കൊയ്യാമോ തോഴി

അതീവ ഹൃദ്യമാണ് ദേവക്കൂത്തിന്റെ പാട്ട്. വനിതകൾ തന്നെയാണ് ഈ സുന്ദരഗാനത്തിനു പിന്നിൽ… തെക്കുമ്പാട് ക്ഷേത്രമുറ്റത്തേക്ക് ചെണ്ടവാദ്യത്തിന്റെ അകമ്പടിയോടെ എത്തുന്ന വള്ളിയമ്മ തോഴിമാരോടൊത്ത് പൂപറിക്കുന്നതിന്റെ ദൃശ്യാവിഷ്കാരമാണ് ആദ്യം.പിച്ചക മലയോ കൊയ്യാമോ തോഴി… ഇങ്ങനെ ഓരോ പൂക്കളുടെയും കഥ പറഞ്ഞും കാഴ്ച കണ്ടും മുന്നേറുന്നതിനിടയിൽ വള്ളിയമ്മ എന്ന ദേവകന്യക ഭൂമിയിൽ ഒറ്റപ്പെടും. വൈകുന്നേരം തിരിച്ചുപോകുമ്പോൾ ഉടുക്കാൻ പുതുവസ്ത്രം ഉണ്ടാകില്ല വള്ളിയമ്മയ്ക്ക്. വള്ളിയമ്മ ദേവർഷിയായ നാരദനെ വിളിച്ചു പ്രാർഥിക്കും. നാരദൻ പുതുവസ്ത്രവുമായി ഭൂമിയിലേക്കിറങ്ങിവന്ന്, അതായത് തെക്കുമ്പാട്ടെ ദീപിലേക്ക് ഇറങ്ങിവന്ന് വള്ളിയമ്മയെ ദേവലോകത്തേക്കു കൊണ്ടുപോകും എന്നാണു ഐതിഹ്യം.

ഭർത്താവ് കണ്ണൻ പണിക്കർ, മക്കളായ അജിത് പണിക്കർ, അബിത, അജിന,അഭിലാഷ് എന്നിവര്‍ നല്‍കുന്ന പിന്തുണയാണ് തന്‍റെ വിജയരഹസ്യമെന്നും അംബുജാക്ഷി അമ്മ.കണ്ണൻ പണിക്കർ തകിലും അജിത് പണിക്കാർ ചെണ്ടയുമായി അംബുജാക്ഷിയുടെ ചുവടുകൾക്ക് താളമൊരുക്കി പിന്നണിയിലുണ്ട്. പഴയങ്ങാടി ആർഎസ് പോസ്റ്റ് ഓഫിസിലെ സ്വീപ്പറാണ് അംബുജാക്ഷി

Leave a Reply

Your email address will not be published. Required fields are marked *