സരിഗ ഇവിടെയുണ്ട്
ജി.കണ്ണനുണ്ണി
യുവജനോത്സവ വേദികളിൽ തന്റെ നടനം കൊണ്ടും നിരവധി അനവധി സീരിയലുകളിലൂടെയും വിനയന്റെ യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയും നമ്മെ വിസ്മയിപ്പിച്ച സരിഗമോഹനെ പ്രേക്ഷകർ മറക്കാൻ ഇടയില്ല.ഭരതഭാവന നാട്യഗൃഹം എന്ന തന്റെ പ്രസ്ഥാനവുമായി ആലപ്പുഴയുടെ യുവപ്രതിഭകളെ കണ്ടെത്തുകയാണ് സരിഗ കഴിഞ്ഞ ഒന്നര പതിറ്റാണ്ടു കാലമായി.
ആലപ്പുഴ ജില്ലയിലെ ഹാട്രിക്ക് കലാതിലകം നേടിയ സരിഗമോഹൻ മാരാരിക്കുളത്തുവച്ചു വച്ചു നടന്ന യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ വിന്നറുമായി.ആ വർഷത്തെ മലയാളമനോരമയുടെ ക്യാംപസ് മോഡൽ ഓഫ് ദി ഇയർ ആകുകയും ചെയ്‌തു.ചേർത്തല കെ എം സി എൻ ചാനലിൽ മൂന്നു വർഷക്കാലം സിനി സിക്സ് എന്ന പ്രോഗ്രാം അവതരിപ്പിച്ചും ശ്രദ്ധ നേടി.
നിർമ്മാല്യം,അമ്മത്തൊട്ടിൽ,തോമശ്ലീഹ തുടങ്ങി ഒട്ടേറെ സീരിയലുകളിലും പ്രധാന വേഷത്തിൽ തിളങ്ങിയ സരിഗ വിനയന്റെ യക്ഷിയും ഞാനും , രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. വിവാഹത്തിന് ശേഷം തന്റെ ഭരത ഭാവനയുടെ പുതിയ നൃത്ത ഗവേഷണങ്ങളിൽ മുഴുകുകയാണ് സരിഗ.പഠനത്തിലും മികവ് തെളിയിച്ച സരിഗ എം എസ് സിയും, ബി എഡ്ഡും ഡിസ്റ്റിംഗ്ഷനോടെ പാസ്സായി.
ചേർത്തലയിലെ ഒരു കലാകുടുംബത്തിൽ തന്നെയാണ് സരിഗയുടെ ജനനം. മോഹൻ കുമാറിന്റെയും സരോജ മോഹന്റെയും മകളായ സരിഗ മൂന്നാം വയസിൽ തന്നെ അമ്മയിൽ നിന്ന് നൃത്തം അഭ്യസിച്ചു തുടങ്ങി.അമ്മ സരോജ മോഹൻ പൂ തിരുവാതിര എന്ന തിരുവാതിര പുസ്തകം രചിച്ചിട്ടുണ്ട്.ഇപ്പോഴും തിരുവാതിര സ്‌കൂൾ നടത്തി വരുന്നു.ചേട്ടൻ ശരത്ത് മോഹൻ മൈമിലും, നാടകത്തിലും കേരള യൂണിവേഴ്‌സിറ്റി വിന്നർ ആയിട്ടുണ്ട്.
ആർ എൽ വി അനിൽ കുമാറിൽ നിന്ന് ഭരതനാട്യവും ,കുച്ചിപ്പുടിയും അഭ്യസിച്ച സരിഗയെ മോഹിനിയാട്ടം അഭ്യസിപ്പിച്ചത് കലാമണ്ഡലം കവിതയാണ്.കലാമണ്ഡലം ഗണേഷിന്റെ ശിക്ഷണത്തിലാണ് കഥകളി അഭ്യസിച്ചത്.നാടോടിനൃത്തം അഭ്യസിപിച്ചത് വാരനാട് സജിയാണ്. ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് തന്നെ തന്റെ ഡാൻസ് സ്കൂളായ ഭരതഭാവന നാട്യഗൃഹം ചേർത്തല അരീപറമ്പത്ത് ആരംഭിച്ചു. കലൈകാവേരി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഭരതനാട്യത്തിൽ ഡിപ്ലോമ നേടി.
ഭർത്താവ് അഡ്വക്കേറ്റ് എൻ. ശ്രീകുമാറും മകൾ ശ്രീഹാരയും അടങ്ങുന്നതാണ് കുടുംബം.പഠനകാലത്ത്കേരളയൂണിവേഴ്സിറ്റി ബെസ്റ്റ് ആക്ടർ അവാർഡ് നേടിയ വ്യക്തിയാണ് ശ്രീകുമാർ. അമ്മയുടെ പാത പിന്തുടർന്ന് അമ്മയുടെ ശിക്ഷണത്തിൽ നാലു വയസുകാരി ശ്രീഹാരയും നൃത്തം അഭ്യസിച്ചു തുടങ്ങി. കോവിഡ് കാലത്തിന് ശേഷം ഓണ്ലൈനായി തൻെറ ഭരതഭാവന നാട്യഗൃഹത്തിലൂടെ ക്ലാസുകൾ നയിക്കുകയാണ് ഇപ്പോൾ സരിഗ.ഭരതഭാവന നാട്യഗൃഹത്തിന്റെ
ഫോൺ നമ്പർ +91 97445 31752, +91 94463 71257