അഭിമാന നേട്ടം കൈപിടിയിലൊതുക്കി ശ്രുതി സിത്താര

സ്വന്തം കഴിവ് തിരിച്ചറിഞ്ഞു ആത്മ വിശ്വാസത്തോടെ മുന്നോട്ടുപോയാൽ അഭിമാന നേട്ടം കൈവരിക്കാനാകുമെന്ന് ശ്രുതി സിത്താര തെളിയിക്കുന്നു . മിസ് ട്രാൻസ് ഗ്ലോബൽ സൗന്ദര്യ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മലയാളി ട്രാൻസ് വനിത ശ്രുതി സിത്താര യുടെ വിശേഷങ്ങൾ കൂട്ടുകാരിയുമായി പങ്കുവയ്ക്കുന്നു.

ഇന്ത്യയുടെ പ്രതിനിധി

ജൂണിൽ ലണ്ടൻ കേന്ദ്രീകരിച്ച് വെർച്വലായി നടക്കുന്ന സൗന്ദര്യമത്സരത്തിൽ മാറ്റുരക്കാൻ തയ്യാറെടുക്കുകയാണ് ശ്രുതി സിത്താര.ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി മിസ് ട്രാൻസ് ഗ്ലോബൽ കഴിഞ്ഞ വർഷമാണ് മിസ് ട്രാൻസ് ഗ്ലോബൽ സൗന്ദര്യമത്സരം ആരംഭിച്ചത്. അന്ന് ഫിലിപ്പിയൻകാരി മേളയായിരുന്നു വിജയി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തവണത്തെ മത്സരം വെർച്വലായി സംഘടിപ്പിക്കാൻ മിസ് ട്രാൻസ് ഗ്ലോബൽ തീരുമാനിച്ചത്. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ട്രാൻസ് വനിതകളാണ് ഇന്ത്യയെ പ്രതിനിധീകരിക്കാൻ ശ്രുതി സിത്താരയ്ക്കൊപ്പം മത്സരിച്ചത്. ഒരു മാസം നീണ്ട മത്സരത്തിനൊടുവിലാണ് ശ്രുതി സിത്താര വിജയിയായത്. കോഴിക്കോട് സ്വദേശിനി സഞ്ജന ചന്ദ്രനോടോയിരുന്നു ഒടുവിലത്തെ മത്സരം.

എന്റെ പേര് പ്രവീൺ എന്നായിരുന്നു. കുട്ടിക്കാലത്തു എന്റെ മൈൻഡ് ആകെ ഡിസ്റ്റ്ട്രബ് ആയിരുന്നു. എനിക്ക് എന്താ ഇങ്ങനെ എന്നൊക്കെ ആലോച്ചിരുന്നു. പ്ലസ് ടു വിനു പഠിക്കുമ്പോളാണ് ട്രാൻസ് എന്ന വിഭാഗം ഉണ്ടെന്നു മനസ്സിലാക്കുന്നത്. എറണാകുളം സെന്റ് ആൽബർട്ട്സിൽ ആണ് ബിരുദം എടുത്തത്. അതിനു ശേഷം സാമൂഹിക നീതി വകുപ്പിൽ പ്രൊജക്ട് അസിസ്റ്റൻറായി ജോലി കിട്ടിയതിനു ശേഷമാണ് എന്റെ സ്വത്വം വെളിപ്പെടുത്തുന്നത്.

കളിയാക്കിയവർക്കുള്ള മറുപടി

2018 ൽ ക്വീൻ ഓഫ് ദ്വയ സൗന്ദര്യ മത്സരത്തിലെ വിജയിയായിരുന്നു.വിജയിയായിട്ടും നിറത്തിൻറെയും രൂപത്തിൻറെയും പേരിൽ സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി കളിയാക്കലുകൾ ശ്രുതി സിത്താര നേരിട്ടു. ഇതോടെയാണ് മോഡലിങ്ങിൽ സജീവമാകാൻ ശ്രുതി സിത്താര തീരുമാനിച്ചത്. നിറത്തിൻറെയും രൂപത്തിൻറെയും പേരിൽ അധിക്ഷേപിച്ചവരെ അമ്പരപ്പിച്ച് മോഡലിങ്ങിലും അഭിനയത്തിലും ശ്രുതി സിത്താര സജീവമായി.മിസ് ട്രാൻസ് ഗ്ലോബൽ കീരിടം ഇന്ത്യയിലെത്തിക്കാനുള്ള പരിശീലനത്തിലാണ് ശ്രുതി സിത്താര.

കഞ്ഞി പയറും കഴിക്കാൻ ഇഷ്ടം

നന്നായിട്ടു ഭക്ഷണം കഴിക്കുന്ന ആളാണ് ഞാൻ. എത്ര കഴിച്ചാലും തടി കൂടില്ല. വ്യായാമം ചെയ്യലുകൾ കു റവാണ്. കഞ്ഞി പയറും ആണ് ഇഷ്ട്ടം.

സൺസ്ക്രീം പുരട്ടിയതിനു ശേഷമേ പുറത്തു പോകാവൂ. പോയി വന്നതിനു ശേഷം വൈപ്പർ ഉപയോഗിച്ച് മേക്കപ്പ് നന്നായി റിമൂവ് ചെയ്യണം.അല്പം കോഫീ പൗഡർ വെള്ളവുംമായി നന്നായി മിക്സ്‌ ചെയ്തതിനു ശേഷം മുഖത്ത് പുരട്ടാം. ഇങ്ങനെ ചെയ്യുന്നത് ഫേസ് ഗ്ലോ ആകും. ചില പൊടികൈകളും പങ്കുവയ്ക്കുന്നു ശ്രുതി സിത്താര.

കുടുംബം

വൈക്കം സ്വദേശികളായ പവിത്രൻറെയും പരേതയായ രാധയും ആണ് ശ്രുതി സിത്താരയുടെ മാതാപിതാക്കൾ. ഇപ്പോൾ എറണാകുളം ചക്കരപ്പറമ്പിലാണ് താമസം.

Leave a Reply

Your email address will not be published. Required fields are marked *