ഒറ്റയ്ക്കാവുമ്പോൾ…

ജിബി ദീപക്

എന്റെയും നിന്റെയും ഏകാന്തതയുടെ
വരണ്ട പാതയോരത്തെ
ഒറ്റ മരതണലിൻ താഴെ,
എന്നോ അന്നൊരിക്കൽ
നമ്മുടെപ്രണയത്തിന്റെയും
വിത്തുനാമ്പെടുത്തു തുടങ്ങി.
മഴയും വെയിലും ഏറ്റുവാങ്ങി
നാം നമ്മുടെ പ്രണയത്തെ
വിശുദ്ധമാക്കി.
പ്രണയത്തിന്റെ ചെമ്മൺപാതകൾക്കൊടുവിൽ
രണ്ട് വഴികളായി നമ്മൾ ഒതുങ്ങി നിന്നു.

ഇന്ന് നിന്നിലെ ഏകാന്തത തീർത്തുംഅന്യമായി.
തിരക്കുകൾക്കിടയിൽ നീ എന്നെ മറന്നു,
ഞാനിന്നും ഏകാകിനിയാണെന്ന സത്യം മറന്നു.
നിന്റെ പ്രണയിനിയാണെന്ന തത്വം മറന്നു.

കാലചക്രമിനിയും തിരിയും
നിന്റെ തിരക്കുകൾക്കൊടുവിൽ
ഏകാന്തതയിനിയും വിരുന്നെത്തും.
അന്നു നീ എന്റെ പ്രണയം തിരയും
എന്റെ പ്രണയത്തിന്റെ ആഴമറിയും
എന്നാലന്ന് നീയെന്നെ തേടിയലഞാലും
ഓടിക്കിതച്ച് എന്നരികിലെത്തിയാലും
എന്റെ ഹൃദയപാത്രം ശൂന്യമാണെന്ന് നീയറിയും.
ഇത്രയും നിർമ്മലമായ എന്റെ പ്രണയം
അന്ന് ,എന്നിൽ നിന്നു പോലും
കൈമോശം വന്നിട്ടുണ്ടാവാം,,

Leave a Reply

Your email address will not be published. Required fields are marked *