ഹിറ്റ്‌ലർ സമ്മാനിച്ച ആ കാർ ഇറാനിയം മ്യൂസിയത്തിൽ മാത്രം
ഇറാനിലെ ഏറ്റവും പ്രശസ്തമായ കാർമ്യൂസിയം സഞ്ചാരികൾക്ക് തുറന്നു കൊടുത്തിട്ട് അധികനാളായില്ല. ആയിരങ്ങളാണ് മ്യൂസിയം കാണാനായി എത്തുന്നത്. 1979 ൽ പുറത്താക്കപ്പെടുന്നത് വരെ ഇറാനിലെ രാജകുടുംബങ്ങൾ എത്രത്തോളം പ്രതാപത്തോടെയാണ് ജീവിച്ചിരുന്നത് എന്നതിനുള്ള നേർകാഴ്ചയാണ് ഈ കാർ മ്യൂസിയം.
ദ ഫൗണ്ടേഷൻ ഓഫ് ദി ഒപ്രെസ്ഡ് ആണ് ഈ മ്യൂസിയം നടത്തുന്നത്. 55 കാറുകളും 2 കോച്ചുകളും 4 മോട്ടോർസൈക്കിളുകളും മ്യൂസിയത്തിൽ കാണാം. അഡോൾഫ് ഹിറ്റ്ലർ റെസ ഷായ്ക്ക് സമ്മാനിച്ച 1934 ലെ മെഴ്സി ഡസ് 500 കെ ഓട്ടോബാൻ കുറിയർ ആണ് സന്ദർശകർക്ക് പ്രിയപ്പെട്ട മറ്റൊരു വാഹനം .
കാറുകൾ വിൽപ്പനയ്ക്കില്ലെന്നാണ് മ്യൂസിയം നടത്തുന്നവർ പറയുന്നത്. 1972 ൽ ഷായ്ക്ക് ജർമൻ എഞ്ചിനീയറിംഗ് ഇഷ്ടമാണെന്നറിഞ്ഞു കൊണ്ട് മെഴ്സിഡസ് , പോർഷേ, ഫോക്സ് വാഗൺ എന്നിവർ ചേർന്ന് mpv ടെഹ്റാൻ നിർമ്മിച്ചു.അന്ന് പന്ത്രണ്ട് വയസ്സുള്ള കിരീടാവകാശിയായ റെസയെ ഡ്രൈ വിംഗ് പഠിക്കാൻ സഹായിക്കുന്നതിനുള്ള ഒരു സമ്മാനം ആയിരുന്നു അത്. ഇതിന് രണ്ട് താക്കോലുകളുണ്ട് . അതിലൊന്ന് വെള്ളിക്കൊണ്ട് നിർമ്മിച്ചതായിരുന്നു. മറ്റൊന്ന് സ്വർണം കൊണ്ടും. മ്യൂസിയമിപ്പോൾ ഇരുപതിനായിരം ആളുകൾ സന്ദർശിച്ചു കഴിഞ്ഞു. ഓരോ ദിവസവും സന്ദർശകരുടെ എണ്ണം കൂടിവരികയാണ്.