പതിനൊന്നുവയസ്സുകാരി പന്ത്രണ്ട് മാങ്ങവിറ്റത് 1.5 ലക്ഷം രൂപയ്ക്ക്
ജംഷഡ്പൂരിലെ ദരിദ്രകുടുംബത്തിലെ അംഗമാണ് തുളസികുമാരി. പഠനചെലവിനും വീട്ടുചെലവിനുംമായി പണം കണ്ടെത്താന്‍ ജോലിയും ചെയ്യുന്നുണ്ട് ആ പതിനൊന്ന് വയസ്സുകാരി. വഴിയരികിൽ ഇരുന്ന് മാങ്ങ വിൽപ്പനയിലൂടെയാണ് പട്ടിണി മാറ്റാൻ തുളസികുമാരി പണം കണ്ടെത്തുന്നത്. 12 മാങ്ങ വിറ്റ തുളസികുമാരിക്ക് ലഭിച്ചത് 1.5 ലക്ഷം രൂപ.മുംബൈയിലെ ബിസിനസുകാരണനാണ് തുൾസിയുടെ കൈയിൽ നിന്ന് മാങ്ങ വാങ്ങിയത്.ഓരോ മാങ്ങയ്ക്കും 10,000 രൂപ വീതമാണ് നൽകിയത്.
കുട്ടിയുടെ ഓൺലൈൻ പഠനം മുടങ്ങാതിരിക്കാൻ 13,000 രൂപ വിലമതിക്കുന്ന ഒരു സ്മാര്‍ട്ട് ഫോൺ വാങ്ങാനും കുട്ടിയെ സഹായിച്ചു. മാത്രമല്ല ഒരു വര്‍ഷം മുഴുവൻ ഫോണിൽ ഇന്റർനെറ്റ് റീചാർജും ചെയ്ത് കൊടുത്തു.
ദാരിദ്ര്യത്തോട് പോരാടുന്ന കുട്ടിയുടെ കഥ വാര്‍ത്തയായിരുന്നു.. വീട്ടുകാര്‍ക്ക് മകളെ ജോലി ചെയ്യിക്കുന്നത് ഇഷ്ടമല്ലെങ്കിലും കുട്ടയുടെ പഠനത്തിന് പണം കണ്ടെത്താൻ മറ്റ് വഴികളില്ല. പരമാവധി പഠിപ്പിക്കണം എന്നു തന്നെയാണ് അച്ഛനമ്മമാരുടെ ആഗ്രഹം. കഥയറിഞ്ഞെത്തിയ മുംബൈ ബിസിനസുകാരൻ കുട്ടിയെ സഹായിക്കുകയായിരുന്നു.