ആമസോണ്‍ പരാജയപ്പെടും; ആമസോണിന്‍റെ ഭാവിപറഞ്ഞ ലേഖനം പങ്കുവച്ച് ജെഫ് ബെസോസ്

ആമസോണിന്‍റെ പരാജയപ്പെടുമെന്ന് പ്രവചിച്ച പഴയ ലേഖനം പങ്കിട്ട് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്. അമേരിക്കൻ മാസികയായ ‘ബാരോണിലാണ്’ ലേഖനം പ്രസിദ്ധീകരിച്ചത്. തിങ്കളാഴ്ച ബെസോസ് ലേഖനത്തെ കുറിച്ചുള്ള ഫോട്ടോ സഹിതം ട്വിറ്റ് ചെയ്തത്.1999 മേയ് 31 -ന് പ്രസിദ്ധീകരിച്ച, ‘ ആമസോൺ. ബോംബ്’ എന്ന തലക്കെട്ടിലുള്ള ലേഖനം ബെസോസിനെ “മറ്റൊരു ഇടനിലക്കാരൻ” എന്നാണ് അഭിസംബോധന ചെയ്യുന്നത്. ആമസോണിന്റെ ഓഹരി വില തകരുമെന്നും ലേഖനം പ്രവചിച്ചിരുന്നു.


“ആമസോൺ സിഇഒ ജെഫ് ബെസോസ് ഒരു പുതിയ ബിസിനസ്സ് മാതൃകയ്ക്ക് തുടക്കമിട്ടു എന്ന വാദം വിഢിത്തമാണ്,” എന്ന് ലേഖനത്തിൽ പറയുന്നു. “സ്വന്തം ഉൽപ്പന്നങ്ങൾ നേരിട്ട് വിൽക്കുന്ന സ്ഥാപനങ്ങൾ” യഥാർത്ഥ വിജയികളായി ഉയർന്നുവരും എന്നും ലേഖനത്തിൽ പറയുന്നു.

വർഷങ്ങൾക്ക് ശേഷം, ഇപ്പോൾ ലേഖനം വീണ്ടും ചർച്ചാ വിഷയമാവുകയാണ്. ബെസോസിന് ഇന്ന് കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *