ദക്ഷിണാഫ്രിക്കയില്‍ നിന്ന് യൂറോപ്പിലേക്ക് പറന്ന ഫാല്‍ക്കണ്‍ പക്ഷി…
42 ദിവസം കൊണ്ട് പതിനായിരം കിലോമീറ്റര്‍ സഞ്ചരിച്ച്
ദക്ഷിണാഫ്രിക്കയില്‍ നിന്ന് യൂറോപ്പിലേക്ക് പറന്ന ഫാല്‍ക്കണ്‍ പക്ഷി.നാല്‍പ്പത്തിരണ്ട് ദിവസം കൊണ്ട് പതിനായിരം കിലോമീറ്ററിലധികം സഞ്ചരിച്ച പരുന്താണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം .
പരുന്തിന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു സാറ്റലൈറ്റ് ട്രാക്കിംഗ് സംവിധാനം വഴിയാണ് യാത്ര നിരീക്ഷിച്ചത്. ഫാല്‍ക്കണ്‍ ദിവസം 230 കിമീ വേഗത്തില്‍ നേര്‍രേഖയില്‍ സഞ്ചരിക്കുകയായിരുന്നു എന്നതാണ ഇതില്‍ രസകരമായ കാര്യം.
ഫാല്‍ക്കണ്‍ യൂറോപ്പിന് സമീപം കൂടുതല്‍ സമയം പറക്കുകയും ആഫ്രിക്കയ്ക്ക് മുകളില്‍ നിര്‍ത്തി നിര്‍ത്തി സമയമെടുത്ത് യാത്ര ചെയ്യുകയും ചെയ്തു.
@latestengineer എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പരുന്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഈ പോസ്റ്റ് വൈറലാവുകയും എണ്ണായിരത്തിലധികം പേര്‍ ഇത് റീട്വീറ്റ് ചെയ്യുകയും നാല്പത്തിയയ്യായിരത്തിലധികം ആളുകള്‍ ഇത് ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.