ഈ ചിരിക്ക് വെങ്കലത്തിളക്കം

ദേശീയ ടേബിൾ ടെന്നിസ് ചാംപ്യൻഷിപ്പിൽ അണ്ടർ 15 വിഭാഗത്തിൽ മഹാരാഷ്ട്രയ്ക്കുവേണ്ടി മത്സരിച്ച ജെന്നിഫർ വർഗീസിന് വെങ്കല മെഡല്‍. അണ്ടർ 15 വിഭാഗ ത്തിൽ ലോക റാങ്കിങ്ങിൽ 18ാം സ്ഥാനമാണ് ഈ ആലപ്പുഴ തിരുവല്ല സ്വദേശിനിക്ക് ഉള്ളത്.അണ്ടർ 15 ദേശീയ റാങ്കിങ്ങിൽ രണ്ടാമതും അണ്ടർ 17 ദേശീയ റാങ്കിങ്ങിൽ നാലാമതുമാണ് ഈ മിടുക്കിയുടെ സ്ഥാനം.

അണ്ടർ 10 വിഭാഗത്തിലാണ് ജെന്നിഫർ തന്റെ പ്രഫഷനൽ ടേബിൾ ടെന്നിസ് കരിയർ ആരംഭിച്ചത്. മഹാരാഷ്ട്ര സംസ്ഥാന ടേബിൾ ടെന്നിസ് ടൂർണമെന്റിൽ അണ്ടർ 15 മുതൽ സീനിയർ തലം വരെ ) വിഭാഗങ്ങളിൽ ഒരേ സമയം മത്സരിക്കുകയും മെഡൽ സ്വന്തമാക്കുകയും ചെയ്ത ഏക താരമാണ് ജെന്നിഫർ.


രണ്ട് വർഷമായി ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടേബിൾ ടെന്നിസിൽ കോച്ച് ആർ.രാജേഷിന്റെ കീഴിലാണ് ജെന്നിഫർ പരിശീലിക്കുന്നത്. സഹോദരി ആി വർഗീസും ടേബിൾ ടെന്നിസ് മുൻ ദേശീയ താരമാണ്. 2028 ഒളിംപിക്സിൽ ഇന്ത്യയ്ക്കായി മെഡൽ നേടണ മെന്നാണ് ജെന്നിഫറിന്റെ അടുത്ത ലക്ഷ്യം.

ജെന്നിഫർ അച്ഛന്‍ വർഗീസ് ജോസഫ് തിരുവല്ല കല്ലുങ്കൽ മുണ്ടാറ്റുംകുഴിൽ കുടുംബാംഗവും. അമ്മ ടീന തോമസ് വർഗീസ് മാരാ മൺ സ്വദേശിനിയുംമാണ്. ഇരുവരും നാഗ്പുരിലാണ് സ്ഥിരതാമസം .ജെന്നിഫർ ജനിച്ചതും വളർന്നതും നാഗ്പുരിൽ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *