കുറഞ്ഞ വിലയ്ക്ക് ജിയോ ഫോൺ നെക്സ്റ്റ്
ഗൂഗിളിന്റെ സഹകരണത്തോടെ വികസിപ്പിച്ച ജിയോ ഫോൺ നെക്സ്റ്റ് സെപ്റ്റംബർ 10ന് പുറത്തിറക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഗൂഗിളുമായി സഹകരിച്ച് രാജ്യത്ത് 5ജി അവതരിപ്പിക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു. ഗൂഗിൾ ക്ലൗഡിന്റെ സേവനം രാജ്യത്ത് പ്രയോജനപ്പെടുത്തും.
വോയ്സ് അസിസ്റ്റന്റ്, ഓട്ടോമാറ്റിക് റീഡ്-എലൗഡ് സ്ക്രീൻ ടെക്സ്റ്റ്, ലാംഗ്വേജ് ട്രാൻസലേഷൻ, സ്മാർട്ട് കാമറ, ഓഗ്മെന്റഡ് റിയാൽറ്റി എന്നീ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുള്ള ഫോൺ കുറഞ്ഞ വിലയിലാകും വിപണിയിലെത്തിക്കുക.
ഇപ്പോഴും 2ജിയിൽ തുടരുന്നു ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് അത്യാധുനിക ഫീച്ചറുകൾ ഉൾപ്പെടുത്തി വിലകുറഞ്ഞ 4ജി സ്മാർട്ഫോൺ ജിയോ പുറത്തിറക്കുന്നത്.