വാട്സ് ആപ്പ് എങ്ങനെ കമ്പ്യൂട്ടറില്‍ സെറ്റ് ചെയ്യാം
നിങ്ങൾ എന്തെങ്കിലും ഒരു ജോലി ലാപ്ടോപ്പിലോ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറിലോ ചെയ്യുമ്പോൾ ഫോണില്‍ സന്ദേശം വന്നാല്‍ അത് എടുത്ത് നോക്കുവാന്‍ കഴിഞ്ഞെന്ന് വരില്ല. നിങ്ങള്‍ ലാപ്പ്ടോപ്പിലോ പി സിയിലോ വാട്സ് ആപ്പ് വെബ് ലഭ്യമാകും . അത് എങ്ങനെയെന്ന് നോക്കാം.
വാട്സ്ആപ്പ് വെബ് എങ്ങനെ ക്രമീകരിക്കാം?
നിങ്ങളുടെ കമ്പ്യൂട്ടറിൽ/ലാപ്ടോപ്പിൽ ഏതെങ്കിലും വെബ് ബ്രൗസർ തുറന്ന് whatsap web എന്ന് ടൈപ്പ് ചെയ്യുക.whats web ല്‍ ക്ലിക്ക് ചെയ്യുക. ക്യൂആർ കോഡ് തെളിഞ്ഞ് വരും.

ഇനി നിങ്ങളുടെ സ്മാർട്ഫോണിൽ വാട്സാപ്പ് തുറന്ന് മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളിൽ അമർത്തുക.ഡ്രോപ്പ് ഡൗൺ ബോക്‌സിൽ നിന്നും വാട്സ്ആപ്പ് വെബ് ഓപ്ഷൻ തിരഞ്ഞെടുക്കുക.

തുറന്ന് വരുന്ന വിൻഡോയിൽ ‘ലിങ്ക് എ ഡിവൈസ്’ ക്ലിക്ക് ചെയ്യുക.PIN അല്ലെങ്കിൽ ബയോമെട്രിക് ഓതെന്റിക്കേഷന് ക്യൂആർ കോഡ് സ്കാൻ ചെയ്യാനുള്ള ഭാഗം ഫോണിൽ തെളിയും.കമ്പ്യൂട്ടറിൽ/ലാപ്ടോപ്പിൽ കാണുന്ന ക്യൂആർ കോഡ് ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്യുക.