മരിച്ചുപോയ സ്ത്രീകളോടുമാത്രം കരുതലുള്ള പ്രത്യേകതരം പുരോഗമനമാണ് നമ്മുടേത്; ജൂഡ് ആന്‍റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഭര്‍തൃവീട്ടില്‍ യുവതി മരണപ്പെട്ട സംഭവം നവ മാധ്യമങ്ങളിൽ ചർച്ച ആയിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ കുറിപ്പ് പങ്കുവെച്ച് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. മരിച്ചു പോയ സ്ത്രീകളോട് മാത്രമേ നമ്മുടെ സമൂഹത്തിന് കരുതൽ ഉള്ളുവെന്നും ജീവിച്ചിരിക്കുമ്പോൾ ഇത്തരം കാര്യങ്ങളെ എതിർക്കുന്നവർ അഹങ്കാരികൾ എന്ന് മുദ്ര കുത്തപ്പെടും എന്നും പറയുന്നു.
‘മരിച്ചു പോയ സ്ത്രീകളോട് മാത്രം കരുതൽ ഉള്ള ഒരു പ്രത്യേക തരം പുരോഗമനം ആണ് നമ്മുടേത്! ജീവിച്ചിരിക്കെ ഇറങ്ങി വന്നാൽ അവൾ അഹങ്കാരിയും തന്റേടിയും ആണ്! അവൾ ഒറ്റക്കാണ്’, ജൂഡ് ആന്റണി ജോസഫ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചു