സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു
ചലച്ചിത്ര സംവിധായകന്‍ കെ ജി ജോര്‍ജ് (77) അന്തരിച്ചു. കൊച്ചിയിലെ കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം.
ഇതിഹാസ തുല്യമായ ഒരുപിടി ചലച്ചിത്രങ്ങളുടെ പേരിലാല്‍ മലയാളികളുടെ മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ് കുളക്കാട്ടില്‍ ഗിവര്‍ഗീസ് ജോര്‍ജ് എന്ന കെജി ജോര്‍ജ്.മലയാളത്തിലെ ആദ്യ ക്യാമ്പസ് ചിത്രമായ ഉള്‍ക്കടല്‍, മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ ചിത്രമായ പഞ്ചവടിപ്പാലം, ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയായ ആദാമിന്റെ വാരിയെല്ല്, ഏറ്റവും മികച്ച കുറ്റാന്വേഷണ ചിത്രമായ യവനിക എന്നിങ്ങനെ മലയാളത്തിന് അഭിമാനിക്കാവുന്ന നിരവധി നല്ല ചിത്രങ്ങളുടെ സംവിധായകനായിരുന്നു അദ്ദേഹം.
ഇലവങ്കോട് ദേശം, ഒരു യാത്രയുടെ അന്ത്യം, ഈ കണ്ണി കൂടി, മറ്റൊരാള്‍, കഥയ്ക്കു പിന്നില്‍, ഇരകള്‍, പഞ്ചവടിപ്പാലം, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം: ഒരു ഫ്‌ളാഷ്ബാക്ക്, യവനിക, കോലങ്ങള്‍, മേള, ഉള്‍ക്കടല്‍, ഇനി അവള്‍ ഉറങ്ങട്ടെ, രാപ്പാടികളുടെ ഗാഥ, വ്യാമോഹം, സ്വപ്നാടനം എന്നിവയാണ് കെ ജി ജോര്‍ജ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.പഞ്ചവടിപ്പാലം, യവനിക തുടങ്ങിയ സിനിമകള്‍ ഇന്നും കേരളത്തില്‍ സജീവ ചര്‍ച്ചയാകുന്ന സിനിമകളാണ്.
കെ.ജി. ജോർജ്ജിന്റെ ഭൗതിക ശരീരം നാളെ കാലത്ത് 11 മുതൽ വൈകിട്ട് 3 വരെ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് വെയ്ക്കും. സംസ്കാരം രവിപുരം ശ്മശാനം 4.30-ന് നടക്കും.