അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് പരിഹസിക്കരുത് കാജല്‍ അഗര്‍വാള്‍
തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാളിന്‍റെ വിമര്‍ശകര്‍ക്കുള്ള മറുപടിയാചണ് നവമാധ്യമങ്ങളില്‍ ഇപ്പോള്‍ സംസാരവിഷയം.ഇപ്പോള്‍ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് കാജല്‍. ഗര്‍ഭിണിയാണെന്ന വിവരം കാജലും ഗൗതമും തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. അതിന് ശേഷം പുറത്തുവന്ന കാജലിന്റെ ഒരു വീഡിയോ ചെറിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
ജീവിതത്തിലെ ഏറ്റവും മനേഹരമായൊരു ഘട്ടത്തിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്നും ഗര്‍ഭകാലത്ത് ഒരു സ്ത്രീയുടെ ശരീരത്തിനും മനസിനും സംഭവിക്കുന്ന മാറ്റങ്ങള്‍ അറിയാത്തത് മൂലമായിരിക്കും വിഡ്ഢികളായ പലരും തന്നെ ഈ അവസരത്തില്‍ പരിഹസിക്കുന്നതെന്നും കാജല്‍ പറഞ്ഞു..
തമിഴിലെയും തെലുങ്കിലെയും മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം സിനിമ ചെയ്ത കാജല്‍ വിവാഹശേഷവും ഫീല്‍ഡില്‍ സജീവമായിരുന്നു. 2020 ഒക്ടോബറിലായിരുന്നു കാജലിന്റെയും വ്യവസായിയായ ഗൗതം കിച്‌ലുവിന്റെയും വിവാഹം.