കുഞ്ഞ് സൂപ്പര്‍ഹീറോ അമ്മ സൂപ്പര്‍ വുമണ്‍ … നവമാധ്യമങ്ങളില്‍ കൈയ്യടിനേടി ഒരമ്മ

പ്രസവത്തിന് മുന്‍പേ തന്ന പൊന്നോമനയെ നഷ്ടപ്പെട്ട യുവതി യുടെ പ്രവര്‍ത്തിയാണ് നവമാധ്യമങ്ങളില്‍ പ്രശംസപിടിച്ചു പറ്റുന്നത്. ദുരന്തം സംഭവിച്ച് മൂന്ന് മാസത്തിന് ശേഷം സാറ, ഇപ്പോൾ അമ്മമാരെയും, കുഞ്ഞുങ്ങളെയും സഹായിക്കാനായി ജീവിതം മാറ്റി വയ്ക്കുന്നു. യുഎസിലെ അലബാമയിലെ മദേഴ്‌സ് മിൽക്ക് ബാങ്കിന് ഇതുവരെ 50 കുപ്പി മുലപ്പാൽ അവൾ സംഭാവന ചെയ്തതായി മെട്രോ യുകെ റിപ്പോർട്ട് പറയുന്നു.


“എന്റെ മകന്റെ മരണശേഷം, ദിവസങ്ങളോളം ഞാൻ ദുഃഖിതയായിരുന്നു. തീർത്തും വേദനാജനകമായ ഒരു സമയത്തിലൂടെയാണ് ഞാൻ കടന്നുപോയത്. പക്ഷേ, ഏറ്റവും ബുദ്ധിമുട്ട് എന്റെ കുഞ്ഞിന് ഞാൻ നൽകേണ്ടിയിരുന്ന പാൽ വെറുതെ ഒഴുക്കി കളയുന്നതായിരുന്നു” സാറ പറഞ്ഞു. ഇതിൽ നിന്ന് അല്പമെങ്കിലും ഒരാശ്വാസം കണ്ടെത്താനാണ് തന്റെ പാൽ മറ്റ് കുഞ്ഞുങ്ങൾക്ക് നൽകാൻ അവൾ തീരുമാനിച്ചത്.

ഗർഭത്തിന്റെ 38 -ാം ആഴ്ചയിൽ അവൾക്ക് കനത്ത രക്തസ്രാവം ആരംഭിച്ചു. പ്ലാസന്റൽ അബ്രാപ്ഷൻ അനുഭവപ്പെട്ടതിനെ തുടർന്ന് അവളുടെ നില ഗുരുതരമായി. പ്രസവത്തിന് മുൻപ് പ്ലാസന്റ ഗർഭപാത്രത്തിൽ നിന്ന് വിട്ടുപോകുന്ന അവസ്ഥയാണ് ഇത്. ഇതോടെ അവൾ മരിച്ചു പോകുമെന്ന് വരെ ഡോക്ടർമാർ കരുതി. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് അവൾ ജീവിതത്തിലേയ്ക്ക് തിരികെ വന്നു. എന്നാൽ, കുഞ്ഞിനെ അവൾക്ക് നഷ്ടമായി. പ്രസവത്തിൽ കുഞ്ഞ് മരിച്ചു. അതേസമയം, ഗർഭപാത്രത്തിലെ കുഞ്ഞിന്റെ സ്ഥാനം സാറയുടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ രക്തം കട്ടപിടിക്കുന്നത് തടഞ്ഞു. ഇതുമൂലമാണ് സാറയുടെ ജീവൻ രക്ഷിക്കാനായതെന്ന് ഡോക്ടർമാർക്ക് പറഞ്ഞു. അതുകൊണ്ട് തന്നെ തന്റെ അമ്മയുടെ ജീവൻ രക്ഷിച്ച ആ കുഞ്ഞിനെ സാറയുടെ മൂന്ന് മക്കൾ ‘സൂപ്പർ ഹീറോ’ എന്നാണ് വിളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *