കങ്കണയുടെ ന്യു ലുക്കും സൂപ്പര്‍ ; മാറ്റത്തിന് കാരണം ആരാഞ്ഞ് ആരാധകര്‍

സാരിയില്‍ മാത്രം പബ്ലിക്കിന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ബോളിവുഡ്താരം കങ്കണ റാവത്ത് ഇപ്പോള്‍ മോഡേണ്‍ വസ്ത്രത്തിലേക്ക് ശ്രദ്ധപതിപ്പിച്ചിരിക്കുകയാണ്. അള്‍ട്ര മോഡേണ്‍ വസ്ത്രങ്ങളിലാണ് കങ്കണ ഇപ്പോള്‍ തിളങ്ങുന്നത്.

പഫ്ഡ് റഫൾഡ് സ്ലീവ് ഉള്ള ബ്ലാക് മിനി ഡ്രസ്സിലുള്ള ചിത്രങ്ങൾ ആണ് കങ്കണ അടുത്തിടെ പങ്കുവച്ചത്. വ്യത്യസ്തമായ ഹെയർ സ്റ്റൈലും ഐമേക്കപ്പും താരത്തിന് ബോൾഡ് ലുക്ക് നൽകി. കറുപ്പ് നെയിൽ പോളിഷ് ഇട്ടിരുന്നു. ഏതാനും മോതിരങ്ങളായിരുന്നു ആക്സസറീസ്.


ലോക്ക് അപ് എന്ന ഷോയ്ക്ക് വേണ്ടിയായിരുന്നു ഈ വ്യത്യസ്ത ലുക്ക് കങ്കണ പരീക്ഷിച്ചത്. നേരത്തെ റോയൽ ബ്ലൂ ഗൗണിലും താരം തിളങ്ങിയിരുന്നു.

മുൻപ് മോഡേൺ വസ്ത്രങ്ങളിൽ തിളങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ കുറേ വർഷങ്ങളായി സാരിയോടായിരുന്നു താരത്തിന് പ്രിയം. ഇതിനാണ് ഏതാനും ആഴ്ചകളായി മാറ്റം വന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!