സൗഹൃദം പൂത്ത താഴ്‌വരയിൽ
ഷാജി ഇടപ്പള്ളി
വിവാഹാനന്തരം ഒരിക്കൽ പോലും അവർ തമ്മിൽ കാര്യമായി സംസാരിച്ചിട്ടില്ല
ഇടയ്ക്കൊക്കെ യാത്രകൾക്കിടയിൽ കണ്ടുമുട്ടിയപ്പോഴെല്ലാം ഒറ്റ വാക്കിലും നേർത്തൊരു പുഞ്ചിരിയിലും ആംഗ്യഭാഷയിലും അങ്ങിനെ …….
അത്രമാത്രം
എന്നിട്ടും അയാൾക്ക് അവളും അവൾക്ക് അയാളും പ്രീയപ്പെട്ടതായിരുന്നു.
ആത്മമിത്രമായ സുഹൃത്തിന്റെ സഹോദരി,
ഏട്ടന്റെ ചങ്ങാതി
അത് അവർക്കിടയിൽ വിരിഞ്ഞ സൗഹൃദത്തിന്റെ വസന്തമായിരുന്നു..
ഓർമ്മത്താളുകളിൽ മഴവില്ലുപോലെ തെളിയുന്ന ഒരുപാടാനുഭവങ്ങൾ…
മകളുടെ വിവാഹം ഏതൊരു മാതൃഹൃദയവും തുടിക്കുന്ന നിമിഷങ്ങൾ..
വേണ്ടപ്പെട്ടവരെ കൂടെ നിർത്തി അനുഗ്രഹം തേടാനുള്ള വെമ്പൽ..
ആ തിരക്കേറിയ ഒരുക്കങ്ങൾക്കിടയിലും അവളുടെ മനസ്സ് ഓർമ്മകളുടെ വീണ്ടെടുപ്പിലായിരുന്നു.
അതാകാം , അയാളെയും കണ്ടെത്താൻ അവൾക്കായത് ..
അയാളും അതിലേറെ സന്തോഷത്തിലും..
അപ്പോഴും മറ്റൊന്നും അവർക്ക് പറയാനുണ്ടായില്ല..
പഴയകാലത്തെക്കുറിച്ചുള്ള ഓർമ്മ പുതുക്കൽ മാത്രം…
തീർച്ചയായും നല്ല സൗഹൃദത്തിന് മാത്രം കിട്ടുന്ന പുണ്യമാകാം ….