നിശാഗന്ധി

ശ്രീജ അജിത്

നിശാഗന്ധി വിടരുന്ന
യാമത്തിൽ ഉണരണം
ആ നേർമയാം ഗന്ധം
കാറ്റു പുണരും മുമ്പേ അറിയണം
എന്റെ പ്രണയവും പരിഭവവും
നിന്നെ അറിയിക്കണം ഒടുവിൽ
ഒരു നിശാഗന്ധിയായി മാറി
ഉഷസ്സുണരും മുമ്പേ വിട വാങ്ങണം
നിശബ്ദം പറയണം
എന്റെ പ്രണയം നിലാവിനോടാണെന്നു.

Leave a Reply

Your email address will not be published. Required fields are marked *