ലിപ്സ്റ്റിക് കൂടുതലായി ഉപയോഗിക്കാറുണ്ടോ: ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
ലിപ്സ്റ്റിക് ഇട്ട് മാഞ്ഞുപോയാൽ വീണ്ടും പുരട്ടുന്നവരാണ് അധികവും. ലിപ്സ്റ്റിക് ഉപയോഗിക്കുമ്പോൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നത് നല്ലതാണ്. ലിപ്സ്റ്റിക് വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മികച്ച കോളിറ്റിയുള്ള ലിപ്സ്റ്റിക് തിരഞ്ഞെടുക്കാൻ എപ്പോഴും ശ്രദ്ധിക്കണം.
വലിയ വില നൽകി വാങ്ങണമെന്നല്ല അതിനർത്ഥം. ഗുണമേന്മയുള്ളത് മാത്രം ഉപയോഗിക്കണം എന്നാണ്. ലിപ്സ്റ്റികിലെ ചേരുവകളെക്കുറിച്ച് കൃത്യമായി നമുക്ക് അറിയാത്തതിനാൽ സുരക്ഷിതമായ ലിപ്സ്റ്റിക് തിരഞ്ഞെടുക്കാനുള്ള പോംവഴി നല്ല ബ്രാൻഡ് തിരഞ്ഞെടുക്കുക എന്നതാണ്. നല്ല ബ്രാൻഡുകളിൽ ലെഡ് പോലുള്ള ടോക്സിക് സാന്നിധ്യവും മറ്റും കുറവായിരിക്കും. ശരാശരി വരുമാനം ഉള്ളവർക്കും വാങ്ങാവുന്ന അധിക വില ഇല്ലാത്തതും ഗുണമേന്മ ഉള്ളതുമായ ബ്രാൻഡ് ആണ് ലാക് മി. ലിപ്സ്റ്റികിന്റെ ആരോഗ്യകരമായ ഉപയോഗ കാലാവധി ഒരു വർഷമാണ്.

തീർന്നിട്ടില്ലെങ്കിലും ഒരു വർഷമായാൽ അത് കളയണം . കാലാവധി കഴിഞ്ഞവ ഉപയോഗിച്ചാൽ അലർജി പ്രശ്നം വരാം. ലിപ്സ്റ്റിക് രണ്ടെണ്ണം വാങ്ങി വെക്കുക. ചെറിയ ലിപ്സ്റ്റിക് വാങ്ങുന്നതാണ് നല്ലത്. കാലാവധി കഴിയും മുമ്പ് ഉപയോഗിച്ച് തീർക്കാൻ കഴിയും. ലിപ്സ്റ്റികിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതാണ് നല്ലത്. ലിപ്സ്റ്റിക് മാഞ്ഞുപോയാൽ വീണ്ടും വീണ്ടും ഉപയോഗിക്കുന്ന രീതി ഒഴിവാക്കുക. ഇളം നിറത്തിലുള്ള ലിപ്സ്റ്റിക് തിരഞ്ഞെടുക്കുക, അവയിൽ ലെഡ് പോലുള്ള രാസപദാർത്ഥങ്ങൾ കുറവായിരിക്കും.