കോവയ്ക്ക കശുവണ്ടി ഉപ്പേരി

റെസിപ്പി പ്രിയ ആർ ഷേണായ്

കൊങ്ങിണി സദ്യയിൽ രാജകീയ സ്ഥാനം ആർക്കാണ് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ കാണൂ. ഈയൊരു വിഭവം കഴിച്ചവർക്ക് ഇതിൻറെ രുചി മറക്കാനിടയില്ല. കൊബ്ര ഉപ്പേരി അഥവ കോവയ്ക്ക കശുവണ്ടി ഉപ്പേരി എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം

തയ്യാറാക്കുന്ന വിധം

കോവയ്ക്ക    15കശുവണ്ടി        100ഗ്രാം (കൂടിയാലും കുഴപ്പമില്ല )തേങ്ങാ     1/4 കപ്പ്‌ കടുക്,  അഞ്ചാറു വറ്റൽമുളക്, എണ്ണ താളിക്കാൻ.. 
കശുവണ്ടി ചൂട് വെള്ളത്തിൽ ഒന്നൊന്നരമണിക്കൂറോളം കുതിർക്കുക…. അല്ലെങ്കിൽ ഒരു രാത്രി മുഴുവനും പച്ചവെള്ളത്തിലും കുതിർക്കാം… കശുവണ്ടി പെട്ടെന്ന് വെന്തു കിട്ടാനും മൃദുലം ആവാനും വേണ്ടിയാണ്…..
ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകും വറ്റൽമുളക് മൂപ്പിച്ചു കോവയ്ക്കയും കശുവണ്ടിയും ചേർക്കുക.. അല്പം വഴറ്റിയതിനു ശേഷം ഉപ്പും അര കപ്പോളം വെള്ളവും ചേർത്ത് അടച്ചു വെച്ചു ചെറുതീയിൽ വേവിയ്ക്കുക.. വെള്ളം വറ്റി രണ്ടും പാകത്തിന് വെന്തു വരുമ്പോൾ തേങ്ങാ ചേർക്കുക… നാലഞ്ചു മിനിറ്റുകൾക്ക് ശേഷം വാങ്ങി വെയ്ക്കാം… [പച്ചകശുവണ്ടി കിട്ടുമെങ്കിൽ അതാണ്‌ കൂടുതൽ സ്വാദ്… തോട് പൊളിച്ചു പുറം തൊലി നീക്കിയാൽ മതി… കുതിർക്കേണ്ട കാര്യമില്ല..]..

Leave a Reply

Your email address will not be published. Required fields are marked *