കുറുപ്പിന്റെ മേക്കിംഗ് വീഡിയോ പുറത്ത്; വീഡിയോ കാണാം
ഡിക്യു നായകനായി എത്തുന്ന കുറുപ്പ്റെക്കോര്ഡ് കളക്ഷനോടെ തീയേറ്ററുകളിൽ നിറഞ്ഞോടികൊണ്ടിരിക്കുകയാണ്.ഇതിനകം ചിത്രം അമ്പത് കോടി ക്ലബ്ബിൽ ഇടവും നേടികഴിഞ്ഞു. ഇപ്പോഴിതാ സിനിമയുടെ പിന്നണിയിലെ കഥകളും വിശേഷങ്ങളും അണിയറ പ്രവർത്തകർ പങ്കുവയ്ക്കുന്ന മേക്കിങ് വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.
പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ കഥ പറയുന്ന ചിത്രം ചിത്രീകരിക്കാൻ എടുത്ത പ്രയത്നങ്ങളെ പറ്റി സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ, ദുൽഖർ സൽമാൻ, ഇന്ദ്രജിത്ത് സുകുമാരൻ, ഷൈൻ ടോം ചാക്കോ, സുഷിൻ ശ്യാം, പ്രൊഡക്ഷന്‍ ഡിസൈനർ ബംഗ്ലാൻ, ഛായാഗ്രാഹകൻ നിമിഷ് രവി, കോസ്റ്റ്യൂം ഡിസൈനര്‍ പ്രവീൺ വർമ, സണ്ണി വെയ്ൻ, ശോഭിത ധുലിപാല തുടങ്ങിയവര്‍ മേക്കിങ് വീഡിയോയിൽ പറയുന്നു.
1500 തിയറ്ററുകളിലായി നവംബര്‍ 12നാണ് കുറുപ്പ് റിലീസ് ചെയ്തത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ പതിപ്പുകളിലും ചിത്രം ഇറങ്ങി. കേരളത്തില്‍ മാത്രം 450 തിയറ്ററുകള്‍ക്ക് മുകളില്‍ റിലീസുണ്ടായിരുന്നു. കേരളത്തിൽ 505 സ്ക്രീനുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം അൻപതുകോടി ക്ലബിൽ ഇടംപിടിച്ചു. 50 ശതമാനം സീറ്റുകളിൽ മാത്രമാണ് കാണികളെ അനുവദിച്ചിട്ടുള്ളതെങ്കിലും ‘കുറുപ്പി’ന്റെ പ്രദർശനങ്ങളെല്ലാം ഹൗസ്ഫുൾ ആയിരുന്നു
.ജിതിൻ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ.എസ്. അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രിയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്. ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിങ് നിർവഹിക്കുന്നത്.മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി. ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പത്മനാഭൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. 35 കോടിയാണ് കുറുപ്പിന്റെ ബജറ്റ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെൻറ്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്

