പണം പിന്‍വലിക്കാന്‍ സമ്മതിച്ചില്ല..; ബാങ്ക് ജീവനക്കാരെ തോക്കിന്‍മുനയില്‍ നിര്‍ത്തി യുവതി..
സ്വന്തം പണം പിൻവലിക്കാൻ വേണ്ടി ബാങ്ക് ജീവനക്കാരെ തോക്കിൻമുനയിൽ നിർത്തേണ്ടി വന്നത് എന്ത് ലെബനിലെ ഒരു യുവതിക്കാണ്. യുവതി തന്റെ സ്വന്തം പണം പിൻവലിക്കാൻ വേണ്ടി എങ്ങനെയാണ് ആളുകളെയും ബാങ്ക് ജീവനക്കാരെയും തോക്കിൻമുനയിൽ നിർത്തിയത് എന്ന് വ്യക്തമാക്കുന്ന ഒരു ട്വിറ്റർ ത്രെഡ്ഡ് ഇപ്പോൾ വൈറലാവുകയാണ്.
ലിയാം എന്ന ഒരു യൂസറാണ് ട്വിറ്ററിൽ, തോക്കും ചൂണ്ടി നിൽക്കുന്ന ഒരു യുവതിയുടെ ചിത്രം പോസ്റ്റ് ചെയ്തത്. ലെബനനിൽ ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്നും അയാൾ സൂചിപ്പിച്ചു. ലെബനനിലെ ബാങ്കുകൾ ആളുകളുടെ പണം പിൻവലിക്കാൻ അനുവദിക്കുന്നില്ല. അതിനാലാണ് ഇത് സംഭവിക്കുന്നത് എന്നാണ് പറയുന്നത്.
ബാങ്ക് സ്വന്തം പണം പിൻവലിക്കാൻ ജനങ്ങളെ വിടാത്തത് ആളുകളിൽ എത്രമാത്രം രോഷമുണ്ടാക്കുന്നു എന്നതിനെ കുറിച്ചും ഇയാൾ സൂചിപ്പിച്ചു. ലെബനനിലെ പണപ്പെരുപ്പവും ഡോളറിന്റെ ക്ഷാമവും കാരണമാണ് ഇത് സംഭവിക്കുന്നത് എന്നും ലിയാം വിശദീകരിച്ചു.
ബെയ്റൂട്ടിലെ ഒരു സ്ത്രീ ഇന്ന് ഒരു ബാങ്ക് പിടിച്ചടക്കി. കൊള്ളയടിക്കാനല്ല. മറിച്ച് സ്വന്തം പണം പിൻവലിക്കാൻ. അവരുടെ സഹോദരിയുടെ കാൻസർ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു അത്. ആലിയിലെ ഒരു ബാങ്കിലും ഇതുതന്നെയാണ് സംഭവിച്ചത്.