പ്രകൃതിയുടെ മായാജാലം ‘ പാറകൊണ്ടൊരു തിരമാല’
പ്രകൃതിയുടെ അത്ഭുത പ്രതിഭാസം ഭൂമിയില്‍ നിരവധിയാണ് അതിലൊന്നാണ്അതിലൊന്നാണ് ഓസ്‌ട്രേലിയയിലെ വേവ് റോക്ക്. കടലിൽ നിന്ന് തിരമാല ഉയർന്ന് നിൽക്കുന്നത് പോലെയാണ് കാഴ്‌ച. പ്രകൃതിയുട മായാജാലം കാണുന്നതിനായി നിരവധി പേരാണ് ഇവിടെ എത്തുന്നത്. പെർത്തിൽ നിന്ന് 340 കിലോമീറ്റർ കിഴക്കായി ഹൈഡൻ എന്ന സ്ഥലത്തുള്ള ഈ പ്രകൃതിദത്ത അദ്ഭുതം കാണാൻ ഓരോ വർഷവും 140,000 ൽ അധികം വിനോദസഞ്ചാരികൾ എത്തുന്നു.
14 മീറ്റർ ഉയരവും 110 മീറ്റർ നീളവുമുള്ള ഈ കൂറ്റൻ പാറ ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ടാണ് തിരമാലയുടെ രൂപത്തിലായത്. ഇവിടുത്തെ മറ്റൊരു ആകർഷണം പല വർണ്ണങ്ങളിലുള്ള പാറകളാണ്. മഞ്ഞ, ചുവപ്പ്, ചാര നിറങ്ങൾ പാറയുടെ മുഖത്തിനു താഴെയുള്ള ലോങ്ങ് സ്ട്രിപ്പുകളിൽ രൂപം കൊള്ളുന്നു. സായം സന്ധ്യയ്ക്ക് സ്വർണ നിറത്തിൽനിൽക്കുന്ന ഇവിടം കാണുവാൻ അതിമനോഹരമാണ്.
നൂറ്റാണ്ടുകളായുള്ള ധാതുക്കളുടെ പ്രവർത്തനമാണ് ഈ നിറവ്യത്യാസങ്ങൾക്കു കാരണം. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, അതിശയകരമായ ഈ കല്ല് ഏകദേശം 2.7 ബില്യൻ വർഷങ്ങൾ പഴക്കമുള്ളതാണത്രേ. അവശേഷിക്കുന്ന ഹൈഡൻ റോക്കിന്റെ വടക്കൻ മുഖത്തിന്റെ ഭാഗമാണ് വേവ് റോക്ക്.കാറ്റർ കിച്ച്, നുങ്കാർ എന്നിങ്ങനെയും അറിയപ്പെടുന്നുണ്ട്.
വേവ് റോക്ക് ഏതു സമയത്തും സന്ദര്‍ശിക്കാം. നിറങ്ങളുടെ കാഴ്ച ആസ്വദിക്കണമെങ്കിൽ അതിരാവിലെയോ അല്ലെങ്കിൽ ഉച്ചകഴിഞ്ഞോ എത്തണമെന്ന് മാത്രം.