ലെഹംഗയില്‍ പുത്തന്‍ ഫാഷന്‍ പരീക്ഷണം; ദുപ്പട്ട ചേര്‍ത്ത് തുന്നിയ ബ്ലൗസ്
ലെഹംഗയില്‍ പുതിയ പരീക്ഷണം നടത്താം എന്നതാണ് ഫാഷന്‍ പ്രേമികളുടെ ആലോചന. ലെഹംഗ ധരിക്കുമ്പോള്‍ കയ്യിലോ വണ്‍സൈഡോ ഇടുന്ന പരമ്പരാഗത വഴി മാറ്റി പിടിക്കുയാണ് യൂത്ത്.
.
ദുപ്പട്ട ബ്ലൗസിനൊപ്പം ധരിക്കുന്നതാണ് ഇന്നത്തെ ട്രന്‍റ്. ദുപ്പട്ട അറ്റാച്ഡ് വിത് ബ്ലൗസ് ആണ് പെണ്‍കുട്ടികളുടെ ഇഷ്ടതാരം.
ഓരോ തവണ ലെഹംഗ അണിയുമ്പോഴും ദുപ്പട്ട പല തരത്തിൽ ഡ്രേപ് ചെയ്യാമെന്നതാണ് മെച്ചം. ഭംഗിയായി സ്റ്റൈൽ ചെയ്തു വച്ചാൽ ആഘോഷവേളകളിൽ ദുപ്പട്ടയുടെ അറ്റം ചവിട്ടുമോ, എവിടെയെങ്കിലും ഉടക്കുമോ, അഴിഞ്ഞു വീഴുമോ തുടങ്ങിയ ടെൻഷനൊന്നും വേണ്ട.

പല തരത്തിൽ ദുപ്പട്ട ബ്ലൗസിലേക്ക് അറ്റാച്ച് ചെയ്യാം. ഒരു സ്ലീവിൽ, രണ്ടു സ്ലീവിലുമായി, ബ്ലൗസിന്റെ ഷോൾഡറിൽ, പുറം കഴുത്തിൽ എന്നിങ്ങനെയാണ് അത്.
ജോർജറ്റ് ഷിഫോൺ മെറ്റീരിയലിലാണ് ദുപ്പട്ടകൾ. അതുകൊണ്ടു തന്നെ ഇവ ഇഷ്ടമുള്ള രീതിയിൽ ഞൊറിഞ്ഞിടാനാകും. കോട്ടൻ, ബ്രൊക്കേഡ് എന്നിങ്ങനെ ബ്ലൗസ് മെറ്റീരിയൽ അവസരങ്ങൾക്ക് ഇണങ്ങും വിധം തിരഞ്ഞെടുക്കാം.

ബ്ലൗസിന്റെ ഹെംലൈനിൽ നിന്ന് സാരി പോലെ തോളിലൂടെ പുറകോട്ട് ഇടുന്നതും ഇന്ന് ട്രന്‍റാണ്. ദുപ്പട്ട ഉപയോഗിച്ചുള്ള സാരി ഡ്രേപ്പിങ് സ്റ്റൈൽ വ്യത്യസ്തതയും ഭംഗിയും ഒരുപോലെ നൽകും