റോയല്‍ ലുക്ക് നല്‍കും ഡിസൈനര്‍ ആഭരണങ്ങള്‍

മോഡേണ്‍ ലൈഫിന്‍റെ സ്റ്റൈൽ ഐക്കണാണ് ഡിസൈനർ ആഭരണങ്ങൾ.പാരമ്പര്യവും ആധുനികതയയും ഒത്തിണങ്ങിയ ഡിസൈനുകൾക്ക് ആണ് സ്ത്രീകൾക്ക് ഇടയില്‍ ട്രെന്‍റ്.

ഔട്ട്ഫിറ്റിന് യോജിച്ച രീതിയുള്ള ആഭരണങ്ങളാണ് അണിയുന്നത് എങ്കിൽ നിങ്ങളുടെ വ്യക്തിത്വം പത്തരമാറ്റ് വർദ്ധിക്കും. ഗോൾഡ്. സിൽവർ, പ്ലാറ്റിനം, ബീഡ്സ് ആഭരണങ്ങൾക്ക് ഒപ്പം സ്റ്റോൺ ആഭരണങ്ങളും ഹിറ്റ് ആകുമെന്നകാര്യത്തില്‍ സംശയമില്ല.

പുതുമ തേടുന്നവർക്ക് കോമ്പിനേഷൻ ജ്വല്ലറിയും പരീക്ഷിക്കാവുന്നതാണ്. ആഭരണങ്ങൾ ഫ്യൂഷൻ മാതൃകയിൽ തയ്യാറാക്കുന്ന രീതിയാണിത്. പാരമ്പര്യ തനിമയും മോഡേൺ ലുക്കും ലഭിക്കും എന്നതാണ് ഇതിന്‍റെ പ്രത്യേകത. ഉദാ: ലേഡി വിക്ടോറിയൻ ജ്വല്ലറിയ്ക്ക് ഒപ്പം കുന്ദൻ വർക്ക് കുട്ടിയിണക്കുന്നതു പോലെ. ഒരു രാജ്ഞിയെ പോലെ തിളങ്ങാൻ ഇത്തരം കോമ്പിനേഷൻ നിങ്ങളെ സഹായിക്കും.

റോയൽ ലുക്ക് നല്‍കുന്ന മുത്തുകൾ പതിപ്പിച്ച ആഭരണങ്ങൾക്ക് ഒപ്പം ഇൻഡോ വെസ്റ്റേൺ സ്റ്റൈലുകളോടും ആളുകൾക്ക് താൽപര്യം വർദ്ധിച്ചിട്ടുണ്ട്.

വ്യത്യസ്ത ആകാരങ്ങളിൽ ഉള്ള കളർ സ്റ്റോണുകൾക്ക് ഒപ്പം മുത്തുകൾ കോർത്ത് ഇണക്കിയ ആഭരണങ്ങളും പെൻഡന്‍റ്, മോതിരങ്ങൾ, ബ്രേസ്‍ലെറ്റ്, നെക്ക്ലേസ്, ടോപ്സ് തുടങ്ങിയവ ഒക്കയെും എല്ലാ പ്രായക്കാരും ഇഷ്ടപ്പെടുന്നവ ആണ്

Leave a Reply

Your email address will not be published. Required fields are marked *