ഇഡ്ഡലി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ
പ്രിയ ആർ ഷേണായ്
ഒരിരുമ്പ് ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് താളിച്ചു രണ്ട് തവി മാവ് കോരിയൊഴിക്കണം എന്നിട്ട് ഫ്ലെയിം സിമ്മർ ചെയ്ത് അടച്ചു വെയ്ക്കും…. നേരം… അഞ്ചെട്ട് മിനിറ്റുകൾ കഴിഞ്ഞു അടപ്പ് മാറ്റുമ്പോൾ മുകൾവശത്തെ മാവ് വെന്തിട്ടുണ്ടേൽ താഴെ നന്നായി മൊരിഞ്ഞിരിക്കണം… ഉടനെ തിരിച്ചിടുക… കിടക്കട്ടെ ഒരു നാലഞ്ചു മിനിറ്റുകൾ പിന്നേം …രണ്ട് വശവും പാകത്തിന് മൊരിഞ്ഞു വരുമ്പോൾ മാറ്റാം…
എന്നിട്ട് സാമ്പാറോ ചമ്മന്തിയോ അച്ചാറോ ഒന്നുമില്ലെങ്കിൽ പഞ്ചസാര കൂട്ടിയോ കഴിക്കാം…. ഒരാൾക്ക് ഒരെണ്ണം തന്നെ ധാരാളം…
( ഇഡ്ഡലി മാവിന് ഞാൻ പച്ചരി ഇച്ചിരി തരുത്തരുപ്പായെ അരച്ചെടുക്കാറുള്ളൂ )