മുട്ട മുളകിട്ടത്….
റെസിപി പ്രിയ ആർ ഷേണായ്
കോഴിമുട്ട 6
വെളുത്തുള്ളി അല്ലികൾ 15 to 20
സാദാ മുളകുപൊടി 2 ടീസ്പൂൺ
കശ്മീരി മുളകുപൊടി 3 ടീസ്പൂൺ
വാളൻപുളി ഒരു കുഞ്ഞു നെല്ലിക്ക വലുപ്പത്തിൽ
കടുക് 1 ടീസ്പൂൺ
വെളിച്ചെണ്ണ 3 ടീസ്പൂൺ
ഉപ്പ്
മുട്ട പുഴുങ്ങി തോട് പൊളിച്ചു പകുതിയായി മുറിക്കുക.
മൺചട്ടിയിൽ എണ്ണ ചൂടാക്കി കടുക് താളിക്കുക.
ഇതിലേക്ക് വെളുത്തുള്ളി അല്ലികൾ തൊലി കളഞ്ഞ് മുഴുവനോടെ ചേർത്തു ചെറുതീയിൽ ചുവക്കെ വറുക്കുക.
ശേഷം ചട്ടി അടുപ്പിൽ നിന്നും മാറ്റി മുളകുപൊടി ചേർത്ത് രണ്ട് മൂന്ന് സെക്കൻഡുകൾ വറുത്തു ഉടനെ വാളൻപുളി പിഴിഞ്ഞതൊഴിക്കുക….
ഇനി വീണ്ടും അടുപ്പിൽ വെച്ച് മുട്ട ചേർത്ത് സാവകാശം ഇളക്കി ഗ്രേവി ക്ക് ആവശ്യമായ വെള്ളവുമൊഴിച്ചു ഉപ്പും ചേർത്ത് തിളച്ചു ഇഷ്ടാനുസരണം കുറുകി വരുമ്പോൾ വാങ്ങി വെയ്ക്കുക…..
Note
തികച്ചും പരീക്ഷണമായി ചെയ്തതാണ്… വെളുത്തുള്ളി ഫ്ലെവർ ഇഷ്ടമുള്ളവർ മാത്രം ട്രൈ ചെയ്‌താൽ മതി…
എരിവും പുളിയും നിങ്ങളുടെ സ്വാദാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം..
ഇത് കൊങ്കണി ട്രെഡിഷണൽ വിഭവം ആയ ചെമ്മീൻ വെളുത്തുള്ളി വറുത്തു മുളകിട്ടത്തിന്റെ റെസിപ്പി ആണ്..