പിങ്ക് സാറ്റിൻ ഡ്രസ്സിൽ ആരാധകരെ ആവേശത്തിലാക്കി വീണ്ടും മലൈക
ഫാഷൻ ലോകത്ത് മലൈകയെപ്പോലെ ചലനം സൃഷ്ടിക്കുന്ന മറ്റൊരു ബോളിവുഡ് താരവുമില്ല. മലൈക എന്ത് ധരിച്ചാലും അത് സ്പെഷ്യൽ ആണ്. പിങ്ക് സാറ്റിൻ ഡ്രസ്സിലെത്തി വീണ്ടും ഇക്കാര്യത്തിന് അടിവരയിടുകയാണ് താരം. ബ്രിട്ടീഷ് ലക്ഷ്വറി ഫാഷൻ ബ്രാൻഡ് ഹൗസ് ഓഫ് സി.ബിയിൽ നിന്നുള്ളതാണ് മലൈകയുടെ വസ്ത്രം.

പ്ലെൻജിങ് നെക് ലൈനോടുകൂടിയ സ്ട്രാപ്പി ഡ്രസ്സ് ആണിത്. ഫ്ലീറ്റുകൾ ഡ്രസ്സിലെ മറ്റൊരു ആകർഷണം. ഹൈ സ്ലിറ്റ് ഹോട്ട് ലുക്ക് നൽകുന്നു. 17000 രൂപയാണ് വസ്ത്രത്തിന്റെ വില. തന്യ ഗാർവിയാണ് താരത്തെ സ്റ്റൈൽ ചെയ്തത്.