‘മിന്നല്‍ മുരളി ‘പ്രേക്ഷകരുടെ അടുത്തേക്ക് നാളെ എത്തുന്നു

സൂപ്പർ ഹീറോ ചിത്രം ഒരുക്കുക എന്നത് ഏറെ വെല്ലുവിളികൾ നിറഞ്ഞത് ;ബേസിൽ ജോസഫ്

“ഒരു സൂപ്പർ ഹീറോ ചിത്രം ഒരുക്കുക എന്നത് വെല്ലുവിളികൾ നിറഞ്ഞതും ഞാൻ ഒരിക്കലും ചെയ്യാത്തതും ആണ്”
ബേസിൽ ജോസഫ്.

90-കളിൽ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു സൂപ്പർഹീറോ ചിത്രമാണ് മിന്നൽ മുരളി. ഇടിമിന്നലെറ്റ് അമാനുഷിക ശക്തി ലഭിക്കുന്ന ഒരു നാട്ടിൻ പുറത്തെ ടൈലരുടെ കഥ പറയുന്ന സിനിമയാണ്.ബേസിൽ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്, മലയാളത്തിലെ യുവനിരയിലെ സൂപ്പർ താരം ടോവിനോ തോമസിനെ ടൈറ്റിൽ റോളിൽ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ മേക്കിംഗിനെക്കുറിച്ച് സംവിധായകൻ ബേസിൽ ജോസഫ്ന്റെ വാക്കുകൾ- , “മിന്നൽ മുരളി എന്ന ആശയം 2018 ൽ എഴുത്തുകാരൻ അരുൺ ആണ് എന്നോട് പറയുന്നത്. രസകരമായ ഒരു ആശയമാണെങ്കിലും, മലയാളത്തിൽ ഒരു സൂപ്പർഹീറോ സിനിമ നിർമ്മിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു.അതും ഇത്തരം ഒരു കഥ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ ഒരുക്കുക എന്നത് , ഏറ്റെടുത്താൽ ഇതിനു വേണ്ടി പൂർണമായും സമർപ്പിക്കുക തന്നെ വേണം. സി.ജിയും ആക്ഷൻ സീക്വൻസുകളും മാത്രമല്ല, തിരക്കഥയും ഈ വിഭാഗത്തെ യുക്തി ഭദ്രമാവണം. , ഒരു സൂപ്പർഹീറോ കഥയുടെ സ്കെയിലുമായി ഇത് പൊരുത്തപ്പെടുന്നില്ലെങ്കിൽ എല്ലാം പെട്ടന്ന് തന്നെ തെറ്റിയേക്കാം.

“എന്നിരുന്നാലും, ഇത്തരം ഒരു ചിത്രം ഒരുക്കുക എന്നത് ഒരു സ്വപനം തന്നെ ആയിരുന്നു , അതുകൊണ്ടുതന്നെ ഇത് ഏറ്റെടുക്കണോ അതോ പ്രാപ്‌തമായ കൈകളിൽ എത്തിക്കണോ എന്ന ഒരു ആശയക്കുഴപ്പത്തിലായിരുന്നു. എന്നാൽ ഈ സിനിമയുടെ കാര്യത്തിൽ, മലയാളത്തിലെ ഒരു സൂപ്പർ ഹീറോ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നത് ഒരു വെല്ലുവിളി മാത്രമല്ല, ഇത് ഞാൻ ഇതുവരെ ചെയ്തിട്ടില്ലാത്ത കാര്യമായിരുന്നു. വളരെ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാനുള്ള ഒരു പ്രചോദനമായിരുന്നു അത്, കൃത്യമായ സമയം മുടക്കി മിന്നൽ മുരളിയെ അവതരിപ്പിക്കാൻ ഞങ്ങളുടെ പരമാവധി ശ്രമിച്ചിട്ടുണ്ട്. മികച്ച അഭിനേതാക്കളും അണിയറപ്രവർത്തകരും ചിത്രത്തിലേക്ക് വന്നു. ഞാൻ മാത്രമല്ല, ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഉള്ള എല്ലാ ആളുകളും അവരുടെ 100% സിനിമയ്ക്ക് നൽകിയിട്ടുണ്ട്, ! അത് പ്രേക്ഷകർക്ക് സിനിമയിൽ കാണാൻ സാധിക്കുമെന്നും ചിത്രത്തെ ഏറ്റെടുക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ സോഫിയ പോൾ നിർമ്മിച്ച ഈ ചിത്രത്തിൽ ഫെമിന ജോർജ്, ഗുരു സോമസുന്ദരം, അജു വർഗീസ്, ഹരിശ്രീ അശോകൻ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ക്രിസ്മസ് തലേന്ന് (2021 ഡിസംബർ 24) നെറ്റ്ഫ്ലിക്സിൽ മാത്രമായി സൂപ്പർഹീറോ വിസ്മയം മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും പ്രേക്ഷകരിലേക്ക് എത്തും!

Leave a Reply

Your email address will not be published. Required fields are marked *