ബൈക്കില്‍ ഉലകം ചുറ്റുന്ന മലയാളി കുറിപ്പ്

ലോകരാജ്യങ്ങള് കണ്ടിട്ടേ വീട്ടിലേക്ക് മടക്കമുള്ളു എന്ന തീരുമാനത്തോടെ ഉലകം ചുറ്റുന്ന ഒരാളുണ്ട് തൃശ്ശൂര്‍കാര് ജോസ്.
തൃശൂർൽ നിന്ന് ഫ്ലാഗ്ഓഫ്‌ ചെയപെട്ട അദ്ദേഹത്തിന്റെ ഈ യാത്ര ഇപ്പോ UK യിൽ നിന്ന് യൂറോപ്പ് വഴി KTM ബൈക്കിൽ ഇപ്പോഴും തുടരുന്നു.

പോസ്റ്റ് വായിക്കാം

ഇന്ന് വൈകുന്നേരം ഇവിടെ ബെൽജിയത്തിൽ സ്കൂട്ടറുമായി ഇവിടുത്തെ ലോക്കൽ കവലക്കിറങ്ങിയപ്പോൾ സ്കൂട്ടർ പാർക്ക്‌ ചെയ്തിട്ട് ചുമ്മാ തൊട്ടപ്പുറത്തിരിക്കുന്ന ബൈക്ക്ന്റെ രജിസ്ട്രേഷൻ നമ്പർ നോക്കിയപ്പോ KL -08. നമ്മുടെ കേരള വണ്ടി.ഇതാരാണ് ഇവിടെ തൃശൂർ രജിസ്സ്‌ട്രേഷൻ വണ്ടിയുമായി കറങ്ങുന്നതെന്ന് കൺഫ്യൂഷൻ ആയി നിക്കുമ്പോ ദാ വരുന്നു വണ്ടിയുടെ മുതലാളിയായ തൃശൂർക്കാരൻ മ്മടെ ജോസേട്ടൻ..ജോസേട്ടൻ ഒറ്റക്ക് ലോകം ചുറ്റാൻ ഇറങ്ങിയതാണ്. ലോകത്തിലെ എല്ലാ രാജ്യങ്ങളും കണ്ടിട്ടേ തിരിച്ചു നാട്ടിലേക്കുള്ളു എന്ന ലക്ഷ്യത്തോടെ തൃശൂർൽ നിന്ന് ഫ്ലാഗ്ഓഫ്‌ ചെയപെട്ട അദ്ദേഹത്തിന്റെ ഈ യാത്ര ഇപ്പോ UK യിൽ നിന്ന് യൂറോപ്പ് വഴി KTM ബൈക്കിൽ അടിപൊളിയായി തുടരുന്നു.അദ്ദേഹത്തിന്റെ ഈ യാത്രക്ക് GNPC മെംബേർസ്ന്റെ പേരിൽ എല്ലാവിധ ആശംസകളും നേർന്നിട്ട് കൈ കൊടുത്തു പിരിഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *