കർവ ചൗത്ത് ആചരിക്കുന്ന പരസ്യ വീഡിയോയിൽ പങ്കാളികളായി രണ്ട് പെൺകുട്ടികൾ

ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ഒരു ആചാരമാണ് കർവ ചൗത്ത്. കല്ല്യാണം കഴിഞ്ഞ സ്ത്രീകൾ പങ്കാളിയുടെ ആയുരാരോ​ഗ്യ സൗഖ്യത്തിനു വേണ്ടി ഉപവാസം അനുഷ്ഠിക്കുക ആണ് ഇതിലൂടെ ചെയ്യുന്നത്. ഇപ്പോഴിതാ സ്വവർഗ്ഗ വിവാഹത്തിന്റെ പ്രാധാന്യം മനസ്സിലാക്കി, അവരെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഒരു പരസ്യമാണ് ശ്രദ്ധിക്കപ്പെടുന്നത്. രണ്ട് പെൺകുട്ടികളെ ഇതിൽ കാണാം.

നിരവധി കമന്റുകളാണ് പരസ്യ ദൃശ്യവൽക്കരണത്തിന് താഴെ വന്നു ചേരുന്നത്. എൽജിബിടിക്യു സമൂഹത്തെ പ്രാധാന്യവൽക്കരിച്ചു കൊണ്ടുള്ള ഈ വീഡിയോയെ സപ്പോർട്ട് ചെയ്യും എന്നാണ് ഒരു വിഭാഗം ആളുകർ പറയുന്നത്. എന്നാൽ, ഒരു പുരോഗമന ചിന്താഗതിയെ ആളുകളിലേക്ക് എത്തിക്കാൻ പഴയ രീതിയിലുള്ള ചടങ്ങുകളെ കൂട്ടു പിടിച്ചതിനെ മറുവശത്തു നിന്നും വിമർശിച്ചു.

വിവാഹ ശേഷം നടക്കുന്ന ആദ്യത്തെ കർവാ ചൗത് നടത്തുന്ന രണ്ട് പെൺകുട്ടികളാണ് ഇതിൽ ഉള്ളത്. ഒരു പെൺകുട്ടിയുടെ മുഖത്ത് മറ്റൊരു പെൺകുട്ടി ബ്ലീച്ച് ഇട്ടുകൊടുക്കുകയാണ്. ഒപ്പം കർവാചൗതിനെക്കുറിച്ചും ഇരുവരും സംസാരിക്കുന്നുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി ഉപവാസം അനുഷ്ടിക്കുന്ന ദിനമാണ് കർവാ ചൗത് എന്ന നിരീക്ഷണവും അവർ നടത്തുന്നുണ്ട്. ഒടുവിലാണ് രണ്ടുപേരും പരസ്പരമാണ് ഉപവാസം അനുഷ്ടിച്ച് കർവാ ചൗത് ആചരിക്കുന്നതെന്ന് വ്യക്തമാവുക. ചന്ദ്രനെ ഒരു വട്ടം നോക്കി തിരിഞ്ഞ് പങ്കാളിയെ കാണുന്ന ചടങ്ങും വീഡിയോയിൽ ചിത്രീകരിച്ചിട്ട് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *