മൊബൈല്‍ ഫോണുകള്‍ കൊണ്ടൊരു മമ്മൂട്ടി ചിത്രം

മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് വേറിട്ടൊരു പിറന്നാള്‍ സമ്മാനം. പ്രശസ്തകലാകാന്‍ ഡാവിഞ്ചി സുരേഷ് അറുനൂറു മൊബൈല്‍ ഫോണുകളും ആറായിരം മൊബൈല്‍ അക്സസറീസും ഉപയോഗിച്ച് മമ്മൂട്ടി ചിത്രം നിര്‍മ്മിച്ചത്. സിനിമയില്‍ 50 വര്‍ഷം അദ്ദേഹം പൂര്‍ത്തിയാക്കിയത് കഴിഞ്ഞ ഇടയ്ക്കാണ്. സെപ്റ്റംബര്‍ 7ന് മമ്മൂട്ടിയുടെ ജന്മദിനം ആയതിനാലും ആണ് ഇത്തരത്തിലൊരു ചിത്രരചന നടത്തിയതെന്ന് ഡാവിഞ്ചി സുരേഷ് പറഞ്ഞു.

കൊടുങ്ങല്ലൂര്‍ എം ടെല്‍ മൊബൈല്‍സിന്‍റെ ഉടമസ്ഥനായ അനസിന്‍റെ മൂന്നു ഷോപ്പുകളില്‍ നിന്നെടുത്ത അറുനൂറു മൊബൈല്‍ ഫോണുകളും ആറായിരം മൊബൈല്‍ അക്സസറീസും ഉപയോഗിച്ചാണ് ഡാവിഞ്ചി സുരേഷ് ഇരുപതടി വലുപ്പമുള്ള മമ്മൂട്ടി ചിത്രം തയ്യാറാക്കിയത്

കൊടുങ്ങല്ലൂര്‍ ദര്‍ബാര്‍ കണ്‍ വെന്ഷന്‍ സെന്‍റര്‍ ഹാളില്‍ ബാബുക്കായുടെ സഹകരണത്തോടെ മൊബൈല്‍ഫോണ്‍ ചിത്രമൊരുങ്ങിയത് .വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വസ്തുവായ മൊബൈല്‍ ഫോണ്‍ ചിത്രമാക്കി മാറ്റാന്‍ പത്തു മണിക്കൂര്‍ സമയമെടുത്തു .നിറങ്ങളുടെ ലഭ്യത കുറവായിരുന്നെങ്കിലും പൌച്ചുകളും സ്ക്രീൻ ഗാഡ് ഡാറ്റാ കേബിളും ഇയര്‍ഫോണും ചാര്‍ജറും ഉള്‍പെടുന്ന മൊബൈല്‍ അനുബന്ധ സാമഗ്രികളും ചിത്രത്തിന് സഹായകമായി . .. ക്യാമറാ മാന്‍ സിംബാദും ഫെബിയും റിയാസും എം ടെല്‍ മോബൈല്‍സിലെ സ്റ്റാഫുകളായ അംഷിത്, ഫൈസല്‍ , സാദിക്ക് , റമീസ് ,തൊയിബ് എന്നിവര്‍ സഹായത്തിനുണ്ടായിരുന്നു മമ്മൂട്ടി ആരാധകനായ എം ടെല്‍ അനസിന്‍റെ ആഗ്രഹപ്രകാരം ജന്മദിന സമ്മാനമായാണ് ഈ ചിത്രം ചെയ്തത്. ചിത്രകലയിലെ നൂറു മീഡിയങ്ങള്‍ ലക്ഷ്യമാക്കി ചെയ്യുന്നതിന്‍റെ എഴുപത്തി അഞ്ചാമത്തെ മീഡിയമാണ് മൊബൈല്‍ ഫോണ്‍…

Leave a Reply

Your email address will not be published. Required fields are marked *