” മുട്ടുവിൻ തുറക്കപ്പെടും “ഗാനം പുറത്ത്

” വെയിലിൽ ഒരു കുളിർ…..”

ജിതിൻ രവി, പ്രീതി രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ രാജ് സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ” മുട്ടുവിൻ തുറക്കപ്പെടും “എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസായി.ബിനോജ് ചക്രപാണി ഗാനരചനയും സംഗീത സംവിധാനവും നിർവഹിച്ച് ഹരിചരൻ ആലപിച്ച ” വെയിലിൽ ഒരു കുളിർ…..” എന്നാരംഭിക്കുന്ന അതിമനോഹരമായ ഗാനം റിലീസായത്.

ആൽബി ഫിലിംസിന്റെ ബാനറിൽ മെൽവിൻ കോലോത്ത് ആൻറണീ, ഷാരോൺ പുത്തൻപുരയ്ക്കൽ, ബാബു മുള്ളൻ ചിറ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം മനോജ് ചക്രപാണി,ബിനോജ് ചക്രപാണി എന്നിവർ ചേർന്ന് എഴുതുന്നു.ഇടവേള ബാബു,ചെമ്പിൽ അശോകൻ, ഉല്ലാസ് പന്തളം,വിനോദ് സാഗർ, സേതുലക്ഷ്മി,ചിത്ര തുടങ്ങിയ പ്രമുഖർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.


എഡിറ്റർ-റിസാൽ ജൈനി, പ്രൊഡക്ഷൻ കൺട്രോളർ-അനുകുട്ടൻ,കല-അയ്യപ്പൻ,മേക്കപ്പ്-
സുനിൽ നാട്ടക്കൽ, വസ്ത്രാലങ്കാരം-അനീഷ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഡിനു,സത്യൻ,സൗണ്ട് ഡിസൈൻ-
ഏരീസ് വിസ്മയ മാക്സ്,കളറിസ്റ്റ്-വിഷ്ണു പുതിയറ,പ്രൊഡക്ഷൻ മാനേജർ-നിയാസ്,വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *