ആസിഫിനെ അമ്പരപ്പിച്ച് മമ്മൂട്ടിയുടെ സ്നേഹസമ്മാനം
ആസിഫ് അലിയെ അമ്പരപ്പിച്ച് മമ്മൂട്ടിയുടെ സ്നേഹസമ്മാനം റോളക്സ് വാച്ച് റോഷാക്ക് സിനിമയുടെ വിജയത്തിനാണ് നടൻ ആസിഫ് അലിക്ക് വാച്ച മമ്മൂട്ടി ഗിഫ്റ്റ് നല്‍കിയത് . സിനിമയുടെ വിജയാഘോഷപരിപാടിക്കിടെയാണ് അപ്രതീക്ഷിതമായ സമ്മാനം മമ്മൂക്ക ആസിഫിന് നല്‍കിയത്.
നേരത്തെ റോഷാക്കിലെ ആസിഫലിയുടെ പ്രകടനത്തെ പ്രശംസിച്ച് മമ്മൂട്ടി രംഗത്തെത്തിയിരുന്നു. നെഗറ്റീവ് ഷെയ്ഡുള്ള ആസിഫ് അലി കഥാപാത്രം മുഖം മറച്ചാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ഒരു നടനെ സംബന്ധിച്ചിടത്തോളം ശരീരത്തിനപ്പുറത്തേക്ക് അയാളുടെ മുഖമാണ് പ്രധാനം. ആ മുഖം മറച്ച് അഭിനയിക്കാൻ തയ്യാറായ ആളെ മുഖം കൊണ്ട് അഭിനയിച്ച ആൾക്കാരെക്കാൾ റെസ്പെക്ട് ചെയ്യണം. അയാൾക്ക് ഒരു കയ്യടി വേറെ കൊടുക്കണം എന്നാണ് മമ്മൂട്ടി ആസിഫ് അലിയെ പ്രശംസിച്ച് പറഞ്ഞത്.
തമിഴ് സിനിമ ‘വിക്രം’ വൻ വിജയമായപ്പോള്‍ കമല്‍ഹാസൻ സൂര്യയ്ക്ക് റോളക്സ് വാച്ച് വാങ്ങിച്ചുകൊടുത്തിരുന്നല്ലോ എന്ന് പറഞ്ഞാണ് മമ്മൂട്ടി സമ്മാനത്തെക്കുറിച്ച് സൂചന നല്‍കിയത്.
‘‘കമൽഹാസൻ സൂര്യയ്ക്ക് റോളക്സ് വാച്ച് നൽകിയ വാർത്ത കണ്ടിരുന്നു. ആ പടത്തിന് 500 കോടിയാണ് കളക്ഷന്‍ കിട്ടിയത്. അതിൽ നിന്നും പത്തോ പതിനഞ്ചോ ലക്ഷം കൊടുത്ത് ഒരു വാച്ച് മേടിച്ചു കൊടുത്തു. ഞാൻ ചുമ്മാ പറഞ്ഞതാണ് കേട്ടോ. ഭയങ്കര വിലയാകും ആ വാച്ചിന്. ആസിഫ് എന്നോട് ചോദിച്ചത് റോളക്സ് വാച്ച് വാങ്ങിച്ചു തരുമോ എന്നാണ്? റോളക്സ്.’’–മമ്മൂട്ടി ഈ ഡയലോഗ് പറഞ്ഞ ശേഷം ഉടനെ വേദിയിലേക്ക് റോളക്സ് വാച്ച് എത്തുകയായിരുന്നു. ആസിഫ് അലിക്ക് അപ്രതീക്ഷിതമായിരുന്നു അത്.റോഷാക്ക് വിജയാഘോഷ വേദിയില്‍ നടൻ ദുൽഖർ സൽമാന് സാന്നിധ്യവും ഏറെ ശ്രദ്ധേയമായി.